HOME
DETAILS

ശക്തമായ വാദം വേണ്ടിവരുമെന്ന് സുപ്രിംകോടതി; ലാവ്‌ലിന്‍ കേസ് ഈ മാസം 16 ലേക്ക് മാറ്റി

  
backup
October 08 2020 | 07:10 AM

supreme-court-moved-lavalin-s-petitions-to-16th-october2222

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹരജി സുപ്രിംകോടതി ഈ മാസം 16ലേക്ക് മാറ്റി. ജസ്റ്റിസ് യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്ട് കോടതികള്‍ പ്രതികളെ വെറുതെവിട്ട കേസാണിത്. അതിനാല്‍ ശക്തമായ വാദം വേണമെന്ന് സുപ്രിംകോടതി സി.ബി.ഐയെ ഓര്‍മിപിച്ചു. സിബിഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി.

കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു

പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിണറായിയുടെ അഭിഭാഷകന്‍ വി. ഗിരിയും ഒരുപോലെ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്ന് കോടതി ചോദിക്കുകയും ചെയ്തു.

2017 ഒക്ടോബര്‍ മുതല്‍ 13 തവണയാണ് ലാവ്ലിന്‍ കേസ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോകുകയായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  3 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  3 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  3 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  3 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  3 days ago