HOME
DETAILS

സ്‌കൂള്‍ ചുറ്റുമതില്‍ കഥപറയുന്ന ചിത്രപുസ്തകമാക്കി കുട്ടിച്ചിത്രകാരന്മാര്‍

  
backup
May 08, 2017 | 8:58 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a5


കാഞ്ഞങ്ങാട്: സ്‌കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ പൊതു വിദ്യാലയത്തിലും നടന്നുകൊണ്ടിരിക്കെ കുട്ടിച്ചിത്രകാരന്മാര്‍ മതിലില്‍ വര്‍ണ്ണമനോഹര ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയരായി.
വേലാശ്വരം എ.യു.പി സ്‌കൂളിന്റെ എഴുപത്തിയഞ്ച് മീറ്റര്‍ നീളം വരുന്ന ചുറ്റുമതിലിലാണ് കുട്ടികള്‍ പല വര്‍ണങ്ങളില്‍ പക്ഷികളേയും, പൂമ്പാറ്റകളേയും, വിവിധ മൃഗങ്ങളേയും മരങ്ങളേയും വരച്ച് ചേര്‍ത്ത് വര്‍ണ മനോഹരമാക്കിയ ചുറ്റുമതില്‍ കഥപറയുന്ന ചിത്രപുസ്തകം പോലെ മനോഹരമാക്കി ഈ കുട്ടിച്ചിത്രകാരന്മാര്‍.
പുല്ലൂര്‍ ദര്‍പ്പണം കലാ കേന്ദ്രത്തിലെ മുപ്പതോളം ചിത്രപ്രതിഭകളാണ് രണ്ടുദിവസം കൊണ്ട് മതിലില്‍ ചിത്രങ്ങള്‍ വരച്ചുതീര്‍ത്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയില്‍ സ്‌കൂള്‍ മതില്‍ വെള്ളതേച്ച് ചിത്രം വരക്കാന്‍ പാകത്തില്‍ ഒരുക്കി നല്‍കി.
മഴനഞ്ഞാല്‍ നശിക്കാത്ത ആക്രിലിക് എമല്‍ഷന്‍ ആണ് ചിത്രം വരക്കാന്‍ ഉപയോഗിച്ചത്. കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവമായി മാറി.
ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ചിത്രം വരച്ചുകൊണ്ട് വര്‍ണ്ണമതില്‍ ഉദ്ഘാടനം ചെയ്തു. അനില്‍ തമ്പായി, അനീഷ് വെള്ളിക്കോത്ത്, രാംഗോകില്‍ പെരിയ എന്നിവര്‍ നേതൃത്വം നല്‍കി.
അശ്വിന്‍ പെരിയ, സിമി, വര്‍ഷവേണു, ദേവിക ബാബു, സായന്ത് വെള്ളിക്കോത്ത്, സ്പന്ദന, ആര്യ, വിഷ്ണു മഹേഷ്, ദേവനന്ദ, ശ്രേയ മുരളി, അശ്വിനി തുടങ്ങിയ കുട്ടികള്‍ ചിത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ നല്‍കി.
പൂര്‍വ വിദ്യാര്‍ഥികളായ പ്രകാശന്‍, അനീഷ്, ചന്തുകുഞ്ഞി, കെ.വി.സുകുമാരന്‍, കെ.ബാലകഷ്ണന്‍, എം.വി രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago