HOME
DETAILS
MAL
വസ്ത്രം അഴിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം
backup
May 08 2017 | 21:05 PM
കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചും വസ്ത്രത്തിന്റെ കൈമുറിപ്പിച്ചും അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ സംരക്ഷണമിഷന്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. പ്രശ്നം സംസ്ഥാന ബാലവകാശ കമ്മിഷനെ അറിയിച്ചതായും മനുഷ്യവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ഇ. മനീഷ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മോഹന്‍ ഐസക്ക്, കെ.കെ ചാത്തുക്കുട്ടി, എം.പി പ്രകാശന്, നജ്മാ അബ്ദുല്ല, പി.പി സരള, ജയ്സണ്‍ ഡൊമനിക്ക്, സുധീര്‍ തലശ്ശേരി, എടച്ചോളി ഗോവിന്ദന്, വിനോദ് കൊമ്പന്, ഷഹീദ് അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."