HOME
DETAILS

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ 'സാന്ത്വനം വര'യുമായി കെ.എസ്.ടി.എ

  
backup
September 09, 2018 | 3:57 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d-34

മുക്കം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി വ്യത്യസ്ത പരിപാടിയുമായി അധ്യാപക സംഘടനയായ കെ.എസ്.ടി.എ സാന്ത്വനം വര എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ പൊതുജനങ്ങള്‍ക്ക് അവരുടെ ചിത്രങ്ങള്‍ തല്‍സമയം വരച്ചു നല്‍കിയാണ് കെ.എസ്.ടി.എ ധനസമാഹരണം നടത്തിയത്.
നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചിത്രം വരച്ചു നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ നല്‍കുന്ന പണം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കല്‍, പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ ക്ലീനിങ്, കൗണ്‍സലിങ്, വസ്ത്രവിതരണം തുടങ്ങിയവയും സംഘടന നടത്തിയിരുന്നു. മുക്കം ബസ് സന്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങ് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എം.എല്‍.എയുടെ ചിത്രം വരച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്. വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള നിരവധിപേരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വരച്ചു നല്‍കിയത്. ചിത്രകലാ അധ്യാപകരായ സിഗ്‌നി ദേവരാജ്, ബിനീഷ് പള്ളിപ്പുറത്ത്, നൗഷാദ് വെള്ളലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍ മുക്കം വിജയന്‍, സി.പി.എം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന്‍, പി. ഗിരീഷ്‌കുമാര്‍, എം.പി മജീദ്, എന്‍. രവീന്ദ്രകുമാര്‍, ടി.ടി ഷാജു എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  15 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  15 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  15 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  15 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  15 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  15 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  15 days ago