HOME
DETAILS
MAL
വാസസ്ഥലം നഷ്ടപ്പെട്ട നീര്‍പക്ഷികള്‍ക്ക് അഭയമൊരുക്കി അഷ്റഫിന്റെ കുടുംബം
backup
September 09 2018 | 06:09 AM
പൊന്നാനി: ചങ്ങരംകുളത്ത് തണല്‍മരങ്ങള്‍ മുറിച്ചപ്പോള്‍ വാസസ്ഥലം നഷ്ടപ്പെട്ട നീര്‍പ്പക്ഷികള്‍ക്ക് അഭയമൊരുക്കി മാതൃകയാകുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് പന്താവൂര്‍.
പതിനേഴോളം തണല്‍മരങ്ങള്‍ മുറിച്ചപ്പോള്‍ ഇരുനൂറിലധികം നീര്പ്പക്ഷികള്ക്കാണ് വാസസ്ഥലം നഷ്ടപ്പെട്ടത്.നൂറു കണക്കിന് പക്ഷികള്‍ ചത്തതോടെയാണ് അഷ്റഫ് മുപ്പതോളം പക്ഷിക്കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇതില്‍ പറക്കാന്‍ പോലും പ്രായമാകാത്ത പക്ഷിക്കുഞ്ഞുങ്ങളുമുണ്ട്.പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിത സൗകര്യമൊരുക്കുമെന്ന് അഷ്റഫ് പറയുന്നു. അഷ്റഫിന്റെ മക്കളാണ് പക്ഷികളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."