ഓടംതോട് ചപ്പാത്തിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചില്ല
പേരാവൂര്‍:ബാവലിപുഴയിലെ വെള്ളം കുറഞ്ഞെങ്കിലും ഓടംതോട് ചപ്പാത്ത് വഴിയുള്ള ഗതാഗതം ദുഷ്കരമാവുന്നു.
കൊട്ടിയൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ബാവലിപുഴയിലുണ്ടായ കുത്തൊഴുക്ക് മൂലം ചപ്പാത്തിന് കേടുപാടുകള്‍ സംഭവിച്ചതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം.മലയോര പ്രദേശമായ കൊട്ടിയൂര്‍,കേളകം,കണിച്ചാര്‍,മണത്തണ,പേരാവൂര്‍ പ്രദേശങ്ങളെ ആറളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഓടംതോട് ചപ്പാത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്.
വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുന്ന ചപ്പാത്തിലൂടെയുള്ള വാഹനയാത്ര വെള്ളം കുറഞ്ഞാലും ദുഷ്കരമാവും.നിരവധി വാഹനങ്ങളാണ് വേനല്‍കാലത്ത് ചപ്പാത്തിലൂടെ ആറളം കീഴ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്നത്.നാട്ടുകാര്‍ പിരിവെടുത്താണ് കാലാകാലങ്ങളില്‍ ചപ്പാത്തിന്റെ അറ്റകുറ്റപണി നടത്തിയിരുന്നത്.
ചപ്പാത്തിന് കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ നിന്നും ചപ്പാത്തിനെ ആശ്രയിച്ച് യാത്രചെയ്യുന്നവര്‍ ഇനി മറ്റ് വഴി ആശ്രയിക്കേണ്ടിവരും.ആറളം കണിച്ചാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി പട്ടിക ജാതി പട്ടിക വര്‍ഗ ഫണ്ടില്‍ പെടുത്തി പാലത്തിന് തുക അനുവദിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."