Assembly Election Results 2019: ഒഡീഷ LIVE: 112 സീറ്റുകളില്‍ ബി.ജെ.ഡി മുന്നില്‍
4.00 PM: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ വിജയമുറപ്പിച്ചതോടെ അഞ്ചാം തവണയും ഒഡീഷ മുഖ്യമന്ത്രിയാവാനൊരുങ്ങി നവീന്‍ പട്‌നായിക്. 2000 മാര്‍ച്ചിലാണ് നവീന്‍ പട്‌നായിക് ആദ്യം മുഖ്യമന്ത്രിയായത്. 2004, 2009, 2014 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെഡി അധികാരത്തിലെത്തി നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായി.
3.34 PM: 112 സീറ്റുകളില്‍ ബി.ജെ.ഡി മുന്നില്‍. ബിജെപി 21, കോണ്‍ഗ്രസ് 11, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ ലീഡ് നില.
12.14 PM: 102 മണ്ഡലങ്ങളില്‍ ലീഡ് നേടി ഒഡീഷയില്‍ വീണ്ടും ബി.ജെ.ഡി അധികാരത്തിലേക്ക്. വീണ്ടും മുഖ്യമന്ത്രിയാവാനൊരുങ്ങി നവീന്‍ പട്‌നായിക്. ബി.ജെ.പി. 27 സീറ്റിലും കോണ്‍ഗ്രസ് 14 സീറ്റിലും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് നേടുന്നു.
10.27 AM: 112 സീറ്റുകളിലെ ലീഡ് നില പുറത്തുവന്നപ്പോള്‍ 79ഇടത്ത് ബിജെഡിക്ക് മുന്നേറ്റം. 21 സീറ്റുകളില്‍ ബിജെപിയും 12 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
9.17 AM:147 സീറ്റുകളില്‍ 15 ഇടത്തെ സൂചനകള്‍ പുറത്തുവന്നു. ഇതില്‍ 11ഇടത്ത് ബിജെഡി മുന്നിലാണ്. രണ്ട് വീതം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും മുന്നേറുന്നു.
9.10 AM: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണല്‍ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷി ബിജു ജനതാദള്‍ ലീഡ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."