HOME
DETAILS

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

  
October 18, 2024 | 12:00 PM

Government Stands with Naveen Babus Family Says Minister MB Rajesh

തിരുവനന്തപുരം: സര്‍ക്കാര്‍ ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബത്തിന്റെ സങ്കടവും മാനസികാവസ്ഥയും എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ആ വികാരം ഉള്‍ക്കൊണ്ടാണ് ഇതുവരെയുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

എഡിഎം ന്റെ ആത്മഹത്യയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ സ്ഥാനം രാജി വെക്കുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കുന്നതിനായി എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു പി.പി. ദിവ്യയുടെ ആരോപണം. മാത്രമല്ല ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു ദിവ്യ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് സി.പി.എം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും  ദിവ്യയെ നീക്കിയിരുന്നു.

Minister M.B. Rajesh affirmed the Kerala government's full support for Naveen Babu's family, emphasizing that the government will take decisive steps to protect and assist the family during this difficult time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a day ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago