അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു
ബെംഗളൂരു: ചിന്നസ്വാമി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്‌സില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ ഫോം വീണ്ടെടുത്തപ്പോള്‍ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 231 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സര്‍ഫറാസ് ഖാനും അര്‍ധ സെഞ്ച്വറി നേടി.
കിവീസ് ഉയര്‍ത്തിയ കൂറ്റന്‍ ലീഡ് മറികടക്കാന്‍ ഇന്ത്യക്ക് ഇനിയും 125 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിങ്‌സില്‍ വേഗത്തില്‍ സ്‌കോറുയര്‍ത്തണം എന്നിരിക്കേ ചിലത് കരുതിയുറപ്പിച്ചാണ് രോഹിതും സംഘവും കളത്തിലിറങ്ങിയത്. ഒന്നാം വിക്കറ്റില്‍ രോഹിത് ജയ്‌സ്വാള്‍ സഖ്യം 72 റണ്‍സ് ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. ജയ്‌സ്വാള്‍ 35 റണ്‍സ് നേടി, 63 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
പിന്നീട് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ ഇന്നിങ്‌സിലെ നിര്‍ണായക കൂട്ടുകെട്ടിനാണ്. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സര്‍ഫറാസ്-വിരാട് സഖ്യം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 136 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചത്. 42 പന്തില്‍ നിന്നാണ് സര്‍ഫറാസ് അര്‍ധ സെഞ്ച്വറി കുറിച്ചത്. ഒടുവില്‍ 70 റണ്‍സില്‍ നില്‍ക്കേ ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡലിന് ക്യാച്ച് നല്‍കി കോഹ്ലി മടങ്ങി. 102 പന്തില്‍ 8 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. 78 പന്തില്‍ 70 റണ്‍സുമായി സര്‍ഫറാസ് പുറത്താവാതെ ക്രീസിലുണ്ട്.
India gears up for a thrilling semi-final clash at Chinnaswamy Stadium, with cricket legends Rohit Sharma, Virat Kohli, and Sarfaraz Khan set to take the field, fueling excitement among fans and hopes for a victorious outcome.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."