വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ. ഇതുവരെ 19,67,740 രൂപ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചത്.
359 മൃതദേഹങ്ങള്‍ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ എസ്റ്റിമേറ്റ് നല്‍കിയത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ സംസ്‌കാരത്തിന് ചിലവായ തുക പുറത്തുവിട്ടത്.
ദുരന്തബാധിത പ്രദേശത്തുനിന്നും നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പുഴയുടെ ഭാഗത്തുനിന്നുമായി 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു, ഇതു ബന്ധുക്കള്‍ക്കു കൈമാറി. ഡിഎന്‍എ പരിശോധനയിലൂടെ ആറ് മൃതദേഹങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയെന്ന് കണ്ടെത്തി. മാത്രമല്ല മനുഷ്യന്റേതെന്ന് ഉറപ്പു വരുത്താന്‍ ഏഴ് ശരീരഭാഗങ്ങള്‍ ഫോറന്‍സികിന് കൈമാറി. തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും പുത്തുമലയില്‍ തയാറാക്കിയ പൊതുശ്മശാനത്തില്‍ സര്‍വമത പ്രാര്‍ഥനകളോടെയും ഔപചാരിക ബഹുമതികളോടെയും സംസ്‌കരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
In response to the devastating Wayanad floods, the Kerala government has allocated ₹19.67 lakhs to cover the funeral expenses of the victims, demonstrating its commitment to supporting affected families during this difficult time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."