HOME
DETAILS

കണ്ണൂരിന്റെ കണ്ണിലുണ്ണിയായി സുധാകരന്‍

  
backup
May 23 2019 | 11:05 AM

sudakaran-the-real-winner

 

കണ്ണൂരിന്റെ ചുവന്നമണ്ണ് ചുവപ്പിന് മാത്രമുള്ളതല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം എല്‍.ഡി.എഫ് അധികാരം പിടിച്ചടക്കിയ കണ്ണൂര്‍ മണ്ഡലത്തിന്റെ അമരക്കാരനാകാന്‍ തനിക്കുമാത്രമേ കഴിയുള്ളൂവെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍.

2009 ആവര്‍ത്തിച്ചു അത് ഇരട്ടിമധുരത്തോടെ. അന്നു ലഭിച്ചത് 43191 വോട്ടിന്റെ ഭൂരിപക്ഷമാണെങ്കില്‍ ഇത്തവണ അത് ഒരു ലക്ഷത്തിലെത്തി. എക്‌സിററ് പോള്‍ ഫലങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച കണ്ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്ക് വോട്ടെണ്ണലിന്റെ ഒരു തലത്തിലും മുന്‍തൂക്കം ലഭിച്ചിരുന്നില്ല.

എല്‍.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളില്‍ പോലും സി.പി.എമ്മിന് അടിപതറിയ കാഴ്ചയാണ് കണ്ടത്. തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തിലെ ഭൂരിഭാഗവും യു.ഡി.എഫിനൊപ്പമാണ് നിന്നത്.
ബി.ജെ.പിക്ക് ശക്തിയുള്ള കണ്ണൂരില്‍ സ്ഥാനാര്‍ഥി സി.കെ പത്മനാഭന് ഏഴു ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആദ്യം പി.കെ ശ്രീമതിക്കു പകരം ജയരാജന്റെ പേരുകള്‍ വന്നെങ്കിലും വീണ്ടും ശ്രീമതിക്ക് നറുക്ക് വീഴുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആദ്യം ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നെങ്കിലും സുധാകരന്‍ തന്നെ പോരാടാനിറങ്ങുകയയായിരുന്നു.

2016 നിയമസഭയിലും 2014 ലോക്‌സഭയിലും തോറ്റതിനു ശേഷവും കണ്ണൂരിന്റെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ മുന്നണി വേറെ ആളെ തിരയേണ്ടിവന്നില്ല. കാരണം പി.കെ ശ്രീമതിയെ തോല്‍പിക്കാന്‍ സാക്ഷാല്‍ സുധാകരന്‍ തന്നെ വേണമെന്ന് യു.ഡി.എഫിനറിയാമായിരുന്നു.
പ്രധാനമായും വികസന വിഷയം മാത്രമാണ് കണ്ണൂരില്‍ പ്രചാരണവേളകളിലുടനീളം യു.ഡി.എഫ് ഉന്നയിച്ചത്. എന്നാല്‍ അതു ചെറുക്കാന്‍ എല്‍.ഡി.എഫിനായില്ല എന്നുവേണം മനസ്സിലാക്കാന്‍. പിണറായി വിജയന്‍, ഇ.പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ എല്‍.ഡി.എഫ് മുന്നണിയിലെ മന്ത്രിമാരുടെ മണ്ഡലമായ കണ്ണൂരില്‍ സുധാകരന്‍ വെന്നിക്കൊടി പാറിക്കുമ്പോള്‍ അത് സര്‍ക്കാരിനും തിരിച്ചടിയാകും.
കള്ളവോട്ട് നടന്ന് കോരളത്തില്‍ റീ പോളിങ് നടന്നതില്‍ മൂന്നു ബൂത്തുകള്‍ കണ്ണൂരില്‍നിന്നുള്ളതാണ്. അതും ജനാധിപത്യ വിജയമായി കണ്ട് കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞു എന്നതാണ് വാസ്ഥവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago