കൈ വിട്ട് ഇന്ത്യ , പിടിച്ച് കേരളം
302 സീറ്റുകളുമായി ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു.
ബി.ജെ.പിക്കും എന്‍.ഡി.എക്കും 2014നേതിനേക്കാള്‍ സീറ്റ്.
ഇടതുപക്ഷം അഞ്ച് സീറ്റിലൊതുങ്ങി.
ഇന്ത്യയില്‍ ആദ്യമായാണ് കോണ്‍ഗ്രസിതര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത്.
റായ്ബറേലിയില്‍ സോണിയാഗാന്ധി ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ രാഹുല്‍ഗാന്ധി അമേത്തിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.
ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ബി.ജെ.പി തൂത്തുവാരി.
ഉത്തരേന്ത്യക്ക് പുറമെ ഒഡിഷയും കര്‍ണാടകയും ബിഹാറും ബി.ജെ.പിക്കൊപ്പവും പഞ്ചാബും കേരളവും മാത്രം കോണ്‍ഗ്രസിനൊപ്പവും നിന്നു.
പശ്ചിമബംഗാളിലും ബി.ജെ.പിയുടെ മികച്ച പ്രകടനം (രണ്ടില്‍നിന്ന് 18 സീറ്റിലെത്തി).
കേരളവും തമിഴ്‌നാടും ബി.ജെ.പി മുക്തം. തമിഴ്‌നാട്ടില്‍ ഡി.എം.കെക്ക് വന്‍മുന്നേറ്റം. ഉപതെരഞ്ഞെടുപ്പുകളിലും ഡി.എം.കെക്ക് നേട്ടം.
തമിഴ്‌നാട്ടില്‍ മുസ്‌ലിംലീഗിന്റെ നവാസ് ഗനിക്ക് ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഒഡിഷയില്‍ നവീന്‍ പട്‌നായികിന്റെ ബി.ജെ.ഡിയും അരുണാചലില്‍ ബി.ജെ.പിയും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്.ഡി.എഫ്) അധികാരത്തിലെത്തി.
കോണ്‍ഗ്രസ് നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ ഷീലാദീക്ഷിത് (ഡല്‍ഹി), ഭൂപ്പീന്ദര്‍ സിങ് ഹൂഡ (ഹരിയാന), ദിഗ്‌വിജ്‌യ്‌സിങ് (മധ്യപ്രദേശ്), അശോക് ചവാന്‍, സുഷീല്‍കുമാര്‍ ഷിന്‍ഡെ (ഇരുവരും മഹാരാഷ്ട), മുകുള്‍ സാംഗ്മ (മേഘാലയ), നബാം തുകി (അരുണാചല്‍ പ്രദേശ്), വീരപ്പമൊയ്‌ലി (കര്‍ണാടക) എന്നിവരും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയും കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണനും അല്‍ഫോണ്‍സ് കണ്ണന്താനവും മനോജ് സിന്‍ഹയും പരാജയപ്പെട്ടു.
ലക്ഷദ്വീപില്‍നിന്ന് എന്‍.സി.പിയുടെ മുഹമ്മദ് ഫൈസല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
................................................................................................................
ആറ് ഇടത് സിറ്റിങ് എം.പിമാര്‍ കടപുഴകി
സി.പി.എമ്മിന്റെ മാനം കാത്ത് ആരിഫ്
ഇടതു കോട്ടകളായ ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യു.ഡി.എഫിന് അട്ടിമറി വിജയം.
ശബരിമല ചര്‍ച്ച ചെയ്ത പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് രണ്ടാമത്.
ആലത്തൂരിലെ ഇടതുകോട്ട അട്ടിമറിച്ച് രമ്യാഹരിദാസ്
ഭൂരിപക്ഷം 158968
അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്ത വടകരയും കാസര്‍കോടും യു.ഡി.എഫിന് ചരിത്ര വിജയം
കണ്ണൂരിന്റെ ചരിത്രത്തില്‍ ഭൂരിപക്ഷം ഒരുലക്ഷം കടന്നു
നാല് സിറ്റിങ് എം.എല്‍.എമാര്‍ വിജയ തിലകമണിഞ്ഞ് ഡല്‍ഹിയിലേക്ക്
ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നില്ല
കുമ്മനത്തെ ഒരുലക്ഷത്തിലധികം വോട്ടിന് വീഴ്ത്തി ശശിതരൂര്‍
കെ. സുരേന്ദ്രനും സുരേഷ് ഗോപിയും മൂന്നാമതെത്തി
രാഹുല്‍ഗാന്ധിക്ക് വയനാട്ടില്‍ ചരിത്ര ഭൂരിപക്ഷം 4,31,770
ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി രണ്ടാമത് . 2,60,153 വോട്ടിന്റെ ഭൂരിപക്ഷം
ഇ.ടിക്ക് പൊന്നാനിയില്‍ 1,93,273 വോട്ടിന്റെ ഭൂരിപക്ഷം
11 പേരുടെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു
പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി
പിണറായി രാജിവയ്ക്കണം: ചെന്നിത്തല
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിച്ചു, പരിശോധിക്കും: മുഖ്യമന്ത്രി
ഒരു ജനവിധിയും ശാശ്വതമല്ല: വി.എസ്
ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന പരാതി അപ്രസക്തമെന്ന് കാനം.
തിരിച്ചടി അപ്രതീക്ഷിതം, ന്യൂനപക്ഷവോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചു: കോടിയേരി
സി.പി.എമ്മിനെക്കാള്‍ വലിയ പാര്‍ട്ടിയാണ് ലീഗ്: കുഞ്ഞാലിക്കുട്ടി
കക്ഷിനില (ബ്രാക്കറ്റില്‍ 2014 ലെ സീറ്റ്)
ബി.ജെ.പി 303 (282)
കോണ്‍ഗ്രസ് 51 (44)
വൈ.എസ്.ആര്‍ കോണ്‍. 22 (8)
ഡി.എം.കെ 23 (0)
തൃണമൂല്‍ കോണ്‍ഗ്രസ് 22 (34)
ശിവസേന 18 (18)
ജെ.ഡി.യു 16 (2)
ബി.ജെ.ഡി 13 (20)
ബി.എസ്.പി 10 (0)
ടി.ആര്‍.എസ് 9 (11)
എല്‍.ജെ.പി 6 (6)
എന്‍.സി.പി 5 (7)
സമാജ് വാദി പാര്‍ട്ടി 5 (5)
മുസ്‌ലിംലീഗ് 3 (2)
സി.പി.എം 3 (9)
നാഷനല്‍ കോണ്‍ഫറന്‍സ് 3 (0)
സി.പി.ഐ 2 (1)
എ.ഐ.യു.ഡി.എഫ് 1 (3)
അണ്ണാ ഡി.എം.കെ 2 (37)
മജ്‌ലിസ് 2 (1)
ആര്‍.ജെ.ഡി 0 (4)
എസ്.എ.ഡി 2 (4)
എ.എ.പി 1 (4)
എ.ജെ.എസ്.യു 1 (0)
ജെ.ഡി.എസ് 1 (2)
ജെ.എം.എം 1 (2)
കേരളാ കോണ്‍. (എം) 1 (1)
എം.എന്‍.എഫ് 1 (0)
എന്‍.പി.എഫ് 1 (1)
എന്‍.പി.പി 1 (0)
ആര്‍.എസ്.പി 1 (1)
എസ്.കെ.എം 1 (0)
ടി.ഡി.പി 3 (16)
സ്വതന്ത്രര്‍ 7
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."