HOME
DETAILS
MAL
പച്ചപുതയ്ക്കാനൊരുങ്ങി സഊദി
backup
October 13 2020 | 00:10 AM
റിയാദ്: സഊദിയുടെ മുഖം പച്ചപ്പണിയുന്നു. രാജ്യത്താകമാനം പത്ത് മില്യണ്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള കാംപയിനും ആരംഭിച്ചിട്ടുണ്ട്. 'നമുക്ക് ഇത് പച്ചയാക്കാം' എന്ന പ്രമേയത്തില്‍ ആരംഭിച്ച കാംപയിന്‍ കാലയളവില്‍ രാജ്യത്താകമാനം 10 മില്യണ്‍ മരങ്ങളാണ് നട്ടു പിടിപ്പിക്കുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ വനനശീകരണം തടയുന്നതിനായി ഏകദേശം 165 സ്ഥലങ്ങളില്‍ മരങ്ങള്‍ നടും.
പ്രതിവര്‍ഷം സഊദിയില്‍ നാശത്തിലൂടെയും തടി വ്യവസായത്തിലൂടെയും 120,000 ഹെക്ടര്‍ മരങ്ങള്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ഇതിനെ മറികടക്കാനാണ് പുതിയ പദ്ധതിയുമായി മന്ത്രാലയം രംഗത്തെത്തിയത്. പ്രകൃതിദത്ത സസ്യസംരക്ഷണം വികസിപ്പിക്കുന്നതിനും ജൈവ വൈവിധ്യം പുനഃസ്ഥാപിക്കുന്നതിനുമാണ് പുതിയ പദ്ധതിയെന്ന് പരിസ്ഥിതി മന്ത്രാലയം വിശദീകരിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയെന്നതും കാംപയിന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ദേശീയ ഉദ്യാനങ്ങള്‍ സൃഷ്ടിക്കുക, നജ്‌റാന്‍, അല്‍ ബഹ മേഖലകളില്‍ വനങ്ങള്‍ നിര്‍മിക്കുക എന്നിവയും കാംപയിന്‍ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."