മോദിയെ അഭിനന്ദിച്ച് സഊദി രാജാവും കിരീടാവകാശിയും
ജിദ്ദ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇരുവരും മോദിക്ക് ആശംസാ സന്ദേശങ്ങളയച്ചു.
സഊദിയിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അറിയിച്ചു. ഇരുവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി അറിയിച്ച മോദി, ഇന്ത്യയും സഊദിയും തമ്മില്‍ വിവിധ തലങ്ങളില്‍ നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ ബന്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."