HOME
DETAILS

സംസ്ഥാനത്ത് കൃഷിഭൂമി തരിശിടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

  
backup
July 24 2016 | 21:07 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%b0-2

തൃശൂര്‍: കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ പേരില്‍ കൃഷിഭൂമി വാങ്ങി തരിശിടുന്ന പ്രവണത ഇനി സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ ജില്ലയിലെ കോള്‍പ്പടവ് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെത്രാന്‍ കായല്‍ പോലുളള വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്തിട്ടുളള കര്‍ശനമായ നിലപാട് ഇത് സംബന്ധിച്ച് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് കൃത്യമായ സന്ദേശം നല്‍കുവാന്‍ കൂടിയുളളതാണ്. നെല്‍കൃഷി സംരക്ഷിക്കുന്നതിനുളള എല്ലാ നടപടികളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
മെത്രാന്‍ കായല്‍ പാടശേഖരത്തിന്റെ കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ചു വരികയാണെന്നും നവംബര്‍ 20ന് മുന്‍പ് അവിടെ കൃഷി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ആറന്‍മുളയില്‍ എയര്‍പ്പോര്‍ട്ടിന് സ്ഥലം എടുത്തതിന്റെ സമീപത്ത് നൂറ് കണക്കിന് ഏക്കര്‍ ഭൂമിയില്‍ കൃഷി ഇറക്കാതെ കിടപ്പുണ്ട്. ഇവിടെ കൃഷി ഇറക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ഒരു യോഗം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ കണിമംഗലം മേഖലയില്‍ തരിശ് കിടക്കുന്ന നെല്‍പ്പാടങ്ങളുടെ കാര്യത്തിലും ഇതേ സമീപനം തന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. കൃഷി ഇറക്കുന്നതിനുളള നടപടികള്‍ ഉടമകളില്‍ നിന്ന് ഉണ്ടാകാത്ത പക്ഷം അതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കും. നെല്‍കൃഷിക്കാര്‍ക്ക് നല്‍കി വരുന്ന പലിശരഹിതമായ വായ്പ പച്ചക്കറി കൃഷിക്കാര്‍ക്കും അനുവദിക്കും. വിവിധ കാരണങ്ങളാല്‍ ഈ വര്‍ഷം വിളനാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ വരുത്തിയിട്ടുളള കുടിശിക സര്‍ക്കാറിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതനുസരിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പില്‍ നിന്ന് വിത്ത് വാങ്ങിയവര്‍ക്കും ലഭ്യമാക്കും. ഇതിനുള്ള ഉത്തരവ് നല്‍കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൃശൂര്‍ പൊന്നാനി കോള്‍ നിലവികസന സമിതി സി.എന്‍ ജയദേവന്‍ എം.പിയെ അധ്യക്ഷനാക്കി പുനസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിയമപരമായ പ്രശന്ങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 11 അംഗ ജില്ലാതല കോള്‍ ഉപദേശക സമിതിക്കും യോഗം രൂപം നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ., എന്‍.കെ. സുബ്രഹ്മണ്യന്‍, കെ.കെ. കൊച്ചു മുഹമ്മദ്, എന്‍.എം. ബാലകൃഷ്ണന്‍, കെ.കെ. രാജെന്ദ്രബാബു, എം.പി. രാജേന്ദ്രന്‍, ഇ.എസ്. മെഹബൂബ്, വി.എസ്. മാധവന്‍, പാഴൂര് അപ്പുക്കുട്ടന്‍, വി.കെ. വിനോദന്‍, വി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍ അധ്യക്ഷനായി.
മുരളി പെരുനെല്ലി എം.എല്‍.എ, പ്രിന്‍സിപ്പാള്‍ കൃഷി ഓഫിസര്‍ എ.എ പ്രസാദ്, ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എജിനിയര്‍ ജലാലുദ്ദീന്‍, പുഞ്ചസ്‌പെഷ്യല്‍ ഓഫിസര്‍ സോളി ആന്റണി, വിവിധ കോള്‍പ്പടവ് സമിതി പ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  16 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  20 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  36 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago