സ്മൃതി ഇറാനിക്കു വേണ്ടി പ്രചാരണം നടത്തിയ ഗ്രാമത്തലവന് വെടിയേറ്റു മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശിലെ അമേത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സ്മൃതി ഇറാനിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്ത്തകന് സുരേന്ദ്രസിങ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങിനെ വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. അമേത്തിയില്‍ സ്മൃതി ഇറാനിക്ക് വിജയമൊരുക്കുന്നതില്‍ സുരേന്ദ്ര സിങിനും പങ്കുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെയാണ് സ്മൃതി ഇറാനി തോല്പിച്ചത്.
കൊലപാതക കാരണം വ്യക്തമായിട്ടില്ല. രാഷ്ട്രീയ വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പൊലിസ് ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."