HOME
DETAILS
MAL
തോല്‍വി ഗൗരവമായി പരിശോധിക്കും: പന്ന്യന്‍
backup
May 26 2019 | 17:05 PM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.ഐ ദേശീയ കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്.
വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടിനുവേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടന്ന ഒരു തെരഞ്ഞെടുപ്പാണിത്. തോല്‍വിക്ക് കാരണം അതുമാത്രമല്ല. കാരണങ്ങള്‍ പലതുണ്ടാകും.
അത് വിശദമായി പരിശോധിക്കും. ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ബദല്‍ നയം നടപ്പാക്കിയത് കേരളം മാത്രമാണ്. കേരളത്തിലെ തോല്‍വി ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. തോല്‍വിയില്‍ തകരുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം. തിരിച്ചടികളുടെ കാരണം കണ്ടുപിടിച്ച് തിരുത്തി മുന്നേറുമെന്നും പന്ന്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."