HOME
DETAILS
MAL
മാനസിക വിഭ്രാന്തിയെന്ന്, ഭര്‍ത്താവ് ഒന്നര വര്‍ഷത്തിലേറെ ശൗചാലയത്തില്‍ പൂട്ടിയിട്ടു, ഒടുവില്‍ യുവതിക്ക് മോചനം
backup
October 15 2020 | 15:10 PM
ചണ്ഡിഗഢ്: ഹരിയാനയില്‍ ഭര്‍ത്താവ് ഒന്നര വര്‍ഷത്തിലേറെ ശൗചാലയത്തില്‍ പൂട്ടിയിട്ട യുവതിയെ അധികൃതരെത്തി രക്ഷപ്പെടുത്തി. പാനിപ്പത്ത് ജില്ലയിലെ റിഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. യുവതിക്കു മാനസിക വിഭ്രാന്തിയുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ ന്യായീകരണം. എന്നാല്‍, ഈ അവകാശവാദം തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ രജിനി ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്. ഇവര്‍ക്കു ഭക്ഷണം നല്കിയിട്ടു ദിവസങ്ങളായിരുന്നെന്നും വളരെ ക്ഷീണിതയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."