യു.ഡി.എഫിന്റെ ജീവനാഡിയറ്റെന്ന് മുഖ്യമന്ത്രി
കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ പ്രശ്നമില്ല
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിലെത്തിയതോടെ യു.ഡി.എഫിന്റെ ജീവനാഡിയറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യു.ഡി.എഫിനെ വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നത്. അത് മറച്ചുവച്ച് തങ്ങള്‍ക്ക് ഒന്നും പറ്റിയില്ലെന്നും കേമന്മാരാണെന്നുമാണ് അവര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പാലായില്‍ ഉടക്കി മാണി സി. കാപ്പന് യു.ഡി.എഫിലെത്തുമെന്നത് വെറും സ്വപ്നമാണ്. കാപ്പനുമായി ചര്‍ച്ച നടത്തിയെന്ന യു.ഡി.എഫ് കണ്‍വീനര്‍ ഹസന്റെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് തന്നെ രംഗത്തുവന്നു. സീറ്റ് വിഭജനകാര്യമൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കേരള കോണ്ഗ്രസുമാ്വയി സഹകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരു പ്രശ്നവുമില്ല. കേരളത്തില്‍ വന്ന രാഷ്ട്രീയമാറ്റമാണ് അതില്‍ കാണേണ്ടത്. ആ മാറ്റം ആര്‍ക്കാണ് ഗുണം ചെയ്തതെന്നും നോക്കണം. നിലവിലെ രാഷ്ട്രീയമാറ്റം എല്‍.ഡി.എഫിന് കരുത്തുപകരും. കെ.എം മാണി ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിനെതിരേയാണ്. തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് കോണ്‍ഗ്രസാണെന്ന് മാണി പലതവണ ആവര്‍ത്തിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."