ബിഷപ്പിന്റേത് കഴുകന്‍ കണ്ണുകള്‍; അഞ്ച് വര്‍ഷത്തിനിടെ മഠം വിട്ടത് 20 കന്യാസ്ത്രീകള്‍
കോട്ടയം: മിഷണറീസ് ഓഫ് ജീസസിലെ മറ്റു കന്യാസ്ത്രീകളുടെ മേലും കഴുകന്‍ കണ്ണുകളുമായി ബിഷപ്പ് പറന്നുനടക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച കത്തില്‍ പീഡന പരാതിയുന്നയിച്ച കന്യാസ്ത്രീ ആരോപിക്കുന്നു.
ഇതുള്‍പ്പെടെ ഏറെ ഗുരുതരമായ ആരോപണങ്ങളാണ് കന്യാസ്ത്രീ ഉന്നയിക്കുന്നത്. ഏതെങ്കിലും കന്യാസ്ത്രീയോട് അഭിനിവേശം തോന്നിയാല്‍ അവരുടെ ദൗര്‍ബല്യം മുതലെടുത്ത് കെണിയില്‍ വീഴ്ത്തുന്നതാണ് ബിഷപ്പിന്റെ രീതി. 2017ല്‍ ബിഷപ്പുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന ഒരു കന്യാസ്ത്രീ കര്‍മമേഖലയില്‍ ഗുരുതരമായ തെറ്റുവരുത്തുകയും അത് പിടിക്കപ്പെടുകയും ചെയ്തു. അവരെ പിന്നീട് മറ്റൊരു സംസ്ഥാനത്തേക്ക് ബിഷപ്പ് സ്ഥലംമാറ്റി.
പിന്നീട് ബിഷപ്പ് അവിടെ പ്രത്യേകം സന്ദര്‍ശിച്ച് രാത്രി മുഴുവന്‍ തങ്ങി. ഇതേത്തുടര്‍ന്ന് കന്യാസ്ത്രീക്കെതിരേ അച്ചടക്ക നടപടിയെടുക്കുന്നത് തടയാനും നിരവധി തവണ ബിഷപ്പ് ശ്രമിച്ചതായും കത്തില്‍ പറയുന്നു. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞുപോയതായും കന്യാസ്ത്രീ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബിഷപ്പ് തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തു. ഇക്കാര്യം മദര്‍ സുപ്പീരിയറിനോടോ അവരുടെ കൗണ്‍സിലര്‍മാരോട് പറയാന്‍ തനിക്ക് കഴിഞ്ഞില്ല.
ബിഷപ്പിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തനിക്കെതിരേ നിരന്തരം അച്ചടക്ക നടപടിയെടുക്കുന്ന കാര്യം സുപ്പീരിയറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അവരാരും തന്നെ അത് ഗൗരവമായെടുത്തില്ല. പരാതിപ്പെട്ടാല്‍ തനിക്ക് മുകളിലുള്ളവരുടെ സഹായത്തോടെ ബിഷപ്പ് തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു. തന്റെ പരാതി സംശയത്തോടെയാണ് പലരും കാണുന്നുത്.
13 പ്രാവശ്യം പിഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് പരാതി വൈകിയെന്നാണ് ചോദ്യം. പേടിയും മാനക്കേടും കാരണമാണ് പരാതി വൈകിയത്. കുടുംബത്തെയും സന്യാസി സമൂഹത്തെയും ഇല്ലാതാക്കുമെന്ന ആശങ്കയുമുണ്ടായിരുന്നൂവെന്നും കത്തില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."