3,21,444 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹം: മന്ത്രി
3,21,444 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 3,21,444 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തി റദ്ദ് ചെയ്തതായി മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇക്കാലയളവില്‍ റേഷന്‍ വിഹിതത്തിലെ കമ്പോളവില ഇവരില്‍ നിന്ന് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍, 46,477 പേര്‍. തൃശൂര്‍- 42,553, തിരുവനന്തപുരം- 41,107, പത്തനംതിട്ട- 11,496, ആലപ്പുഴ- 12,456, കോട്ടയം- 13,125, ഇടുക്കി- 5,575, എറണാകുളം- 20,596, പാലക്കാട്- 29,951, മലപ്പുറം- 35,946, കോഴിക്കോട്- 29,117, വയനാട്- 4,591, കണ്ണൂര്‍- 13,465, കാസര്‍കോട്- 14,989 എന്നിങ്ങനെയാണ് അനര്‍ഹരുടെ പട്ടിക. സ്വമേധയാ സറണ്ടര്‍ ചെയ്തതിന് പുറമേ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നേടിയ റേഷന്‍ കാര്‍ഡുകള്‍ അന്വേഷണത്തിലൂടെ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."