വീണ്ടും മണ്ണിടിച്ചില്‍; തകര്‍ന്ന റോഡും മദ്റസ കെട്ടിടവും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല
മണ്ണിടിച്ചില്‍ മൂലം കൊന്നത്തടി മുസ്ലിം പള്ളിയിലെ മദ്റസ വിദ്യാര്‍ഥികളും പൊന്മുടി സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളുമാണ് ദുരിതത്തിലായിരിക്കുന്നത്
അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ കാകാസിറ്റി -പള്ളിസിറ്റി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. പ്രളയക്കെടുതിയില്‍ തകര്‍ന്ന ജമാഅത്ത് പള്ളിയുടെ കെട്ടിടവും റോഡും സംരക്ഷിക്കാന്‍ നടപടിയില്ല. സംഭവം നടന്നിട്ട് രണ്ട് ആഴ്ച്ച കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്തിട്ടില്ല. ഇവിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഇവിടെ കാല്‍നട പോലും ഇപ്പോള്‍ ദുസഹമാണ്.
കൊന്നത്തടി മുസ്ലിം പള്ളിയിലെ മദ്റസ വിദ്യാര്‍ഥികളും, പൊന്മുടി സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളുമാണ് ഏറ്റവും ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ 17 ന് രാവിലെയാണ് മദ്റസ കെട്ടിടം ഉള്‍പ്പടെ മണ്ണിടിഞ്ഞ് തകര്‍ന്നത്.
50 അടിയോളം നീളത്തില്‍ റോഡും തകര്‍ന്നു. സെന്റ് മേരീസ് പള്ളിയിലേക്ക് വിശ്വാസികള്‍ കുര്‍ബാനയ്ക്ക് പോകും വഴിയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അരനൂറ്റാണ്ട് മുന്‍പ് നിര്‍മിച്ചതാണ് മദ്റസ കെട്ടിടം.
കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നതോടെ കുട്ടികളുടെ മദ്റസ പഠനം ഇപ്പോള്‍ പള്ളികെട്ടിടത്തിലാണ് നടക്കുന്നത്. അധികൃതര്‍ അടിയന്തിരമായി ഇടപ്പെട്ട് റോഡ് പുനര്‍നിര്‍മിക്കണമെന്നും തകര്‍ന്ന മദ്റസ കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്നതിന് സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."