HOME
DETAILS
MAL
ആയുധ വില്പന തുടങ്ങുമെന്ന് ഇറാന്
backup
October 20 2020 | 01:10 AM
തെഹ്റാന്: യു.എന്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം അവസാനിച്ചെങ്കിലും ആയുധങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ വില്‍ക്കുന്നതിനാണ് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും ഇറാന് അതിനുള്ള ശേഷിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് കാതിബ്സാദെ പറഞ്ഞു. യമനിലെ ജനങ്ങളെ കുരുതി നടത്താന്‍ സഊദിക്ക് മാരകായുധങ്ങള്‍ വില്‍ക്കുന്ന യു.എസിനെ പോലെ ആവില്ല ഇറാന് എന്നും അദ്ദേഹം വ്യക്തമാക്കി.
13 വര്‍ഷമായി യു.എന്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. യു.എന്‍ രക്ഷാസമിതിയില്‍ ഉപരോധം നീട്ടാന്‍ യു.എസ് ആവശ്യപ്പെട്ടെങ്കിലും അംഗരാജ്യങ്ങളെല്ലാം 2015ലെ ആണവകരാറില്‍ നിന്ന് പിന്മാറിയ യു.എസിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."