HOME
DETAILS

ഷാജിക്കെതിരായ വധഭീഷണി അതീവഗൗരവമുള്ളത്; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

  
backup
October 20, 2020 | 7:07 AM

pk-kunjalikkutty-on-km-shaji-death-threat-2020

 

മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രണ്ടു സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ നിക്ഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എയുടെ പരാതിപ്പെട്ടിരുന്നു. മുംബൈ ഗുണ്ടാ സംഘങ്ങളുമായി സംസാരിക്കുന്നുവെന്ന് സംശയിക്കുന്ന ശബ്ദരേഖയും എം.എല്‍.എ പുറത്തുവിട്ടു. മൂന്നു ദിവസമായി നിരവധി ഭീഷണി ഫോണ്‍ വിളികള്‍ ലഭിച്ചുവെന്നും എം.എല്‍.എ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും നിയമസഭാ സ്പീക്കര്‍ക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്തതായി കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ അറിയിച്ചു. ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കി.

മുംബൈ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി തേജസ്, യൂനുസ് എന്നയാളുമായി ഹിന്ദിയില്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കണ്ണൂരിലെ ചില ഗുണ്ടാ സംഘങ്ങളുടെ തര്‍ക്കത്തിന്റെ ഫലമായാണ് ശബ്ദരേഖ ശനിയാഴ്ച തനിക്കു ലഭിച്ചതെന്ന് കെ.എം ഷാജി സുപ്രഭാതത്തോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago