HOME
DETAILS

വര്‍ധിപ്പിച്ച സീറ്റുകളില്‍ സംവരണം പാലിക്കാതെ അട്ടിമറിക്കാന്‍ നീക്കം

  
backup
May 31, 2019 | 6:08 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf


കോഴിക്കോട്: ഹയര്‍സെക്കന്‍ഡറിക്ക് അധികമായി അനുവദിച്ച 20 ശതമാനം സീറ്റില്‍ സംവരണം പാലിക്കാതെ അട്ടിമറിക്കാന്‍ നീക്കം. മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ ദൗര്‍ലഭ്യതയ്ക്ക് പരിഹാരമെന്നോണം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ച 20 ശതമാനം സീറ്റുകളുടെ കാര്യത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.


കഴിഞ്ഞ ദിവസം ഹയര്‍സെക്കന്‍ഡറിയുടെ അന്തിമ അലോട്ട്‌മെന്റ് വന്നെങ്കിലും വര്‍ധിപ്പിച്ച സീറ്റ് കമ്മ്യൂനിറ്റി അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക വഴിയല്ല നികത്തുന്നതെന്നാണ് വസ്തുത. സംവരണതത്വം പാലിച്ച് മെറിറ്റടിസ്ഥാനത്തില്‍ നികത്തേണ്ട ഈ സീറ്റുകള്‍ കോമ്പിനേഷന്‍ അല്ലെങ്കില്‍ സ്‌കൂള്‍ മാറ്റം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നികത്താനുള്ള നീക്കമാണ് നടക്കുന്നത്. വര്‍ധിപ്പിച്ച 20
ശതമാനം സീറ്റുകളും കൂടി ഉള്‍പ്പെടുത്തിയാണ് നേരത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നതെങ്കില്‍ അത് സംവരണ വിഭാഗത്തിന് കൂടുതല്‍ ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ഇപ്പോഴത്തെ നടപടി സംവരണ വിഭാഗങ്ങളുടെ അവകാശം ഹനിക്കുന്നതാണെന്ന വാദമാണ് ഉയരുന്നത്. വര്‍ധിപ്പിച്ച 20 ശതമാനം സീറ്റിലും ജനറല്‍ മെറിറ്റ്, എസ്.സി, എസ്.ടി, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണ സീറ്റുകള്‍ വിഭജിച്ചു നല്‍കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് സംവരണതത്വങ്ങളുടെ ലംഘനമായി മാറും. വര്‍ധിപ്പിച്ച സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ ഏകജാലക സംവിധാനം ഉപയോഗിച്ച് നികത്താന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന വാദമാണ് ഉയരുന്നത്. എന്നാല്‍ എല്ലാ സ്‌കൂളുകളിലും സീറ്റ് വര്‍ധന ഇല്ലെന്ന അവസ്ഥയില്‍ ഇത് പ്രയോഗത്തില്‍ വരുത്താന്‍ പ്രയാസമാണെന്ന തടസവാദമുണ്ടായേക്കാം. ഇപ്പോള്‍ അലോട്ട്‌മെന്റുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി നടക്കുമ്പോള്‍ സീറ്റു വര്‍ധന ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ശേഖരിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് എളുപ്പമാണ്. ഇതനുസരിച്ച് പ്രവേശനപ്പട്ടിക പുതുക്കാവുന്നതുമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതെ അധിക സീറ്റുകള്‍ കോമ്പിനേഷന്‍, സ്‌കൂള്‍മാറ്റത്തില്‍ പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ഹയര്‍സെക്കന്‍ഡറി ഡയരക്ടറും ഉടന്‍ ഇടപെടണമെന്നാണ് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തുള്ള 3.61 ലക്ഷം പ്ലസ് വണ്‍ സീറ്റുകള്‍ 4.20 ലക്ഷമായി ഉയര്‍ന്നിരുന്നു.


എന്നാല്‍ മലബാര്‍ മേഖലയിലെ സീറ്റ് പ്രതിസന്ധിക്ക് ഈ വര്‍ധന പരിഹാരമായിട്ടില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം തേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളില്‍നിന്നും ഇപ്പോഴും പുറത്താണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  10 days ago
No Image

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

National
  •  10 days ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  10 days ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  10 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  10 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  10 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  10 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  10 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  10 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  10 days ago