HOME
DETAILS

സാമൂഹ്യ തിന്മക്കെതിരേ വിവേചനമില്ലാതെ പോരാടണം: പി.കെ ഫിറോസ്

  
backup
May 13, 2017 | 4:00 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf



ചെര്‍പ്പുളശ്ശേരി: വര്‍ത്തമാന സമൂഹം സാംസ്‌കാരികം ജീര്‍ണതയുടെ പടുകുഴിയില്‍ ഞെരുങ്ങുമ്പോള്‍ തിന്മകള്‍ക്കെതിരേ വിവേചനരഹിതമായ പോരാട്ടത്തിന് യുവജനത സജ്ജമാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറര്‍ സെക്രട്ടറി പി.കെ ഫിറോസ്. ചെര്‍പ്പുളശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം സമുദായത്തിലേയും കുടുംബത്തിലെയും സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരെയാണ് ആദ്യം പ്രതികരിക്കേണ്ടതും തിരുത്തിക്കേണ്ടതും.  ആവരവര്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിലെ തെറ്റുകള്‍ക്ക് നേരെ കണ്ണടച്ച് മറ്റുള്ളവര്‍ക്കെതിരെ പ്രതിക്കുന്നത് വിരോധാഭാസമാണ് അദ്ദേഹം പറഞ്ഞു .
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ യുവാക്കള്‍ തയ്യാറാവണം. സംമൂഹത്തിന്റെ ബഹുസ്വരതയും സമാധാനവും തകര്‍ക്കപ്പെടുന്ന തരത്തിലേക്ക്  സോഷ്യല്‍ മീഡിയ വഴിയുള്ള ഇടപെടല്‍ ചെന്നെത്തുന്നു.
ഓണ്‍ലൈനില്‍ ഇരുന്ന് സമൂഹത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉപദേശിക്കുന്നവര്‍  പലപ്പോഴും കഥ അറിയാതെ ആട്ടം കാണുന്നവരായി മാറുകയാണ്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് കര്‍ശന മാര്‍ഗ രേഖ സംഘടന നല്‍കീട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു .
സി.എ സാജിത് അധ്യക്ഷനായി. ഗഫൂര്‍ കോല്‍കളത്തില്‍ സ്വാഗതം പറഞ്ഞു. മരക്കാര്‍ മാരായ മംഗലം, കെ.കെ.എ അസീസ്, എം.എ സമദ്, ഇസ്മായില്‍ വയനാട്, പി.പി അന്‍വര്‍ സാദത്ത്, എം. ബീരാന്‍ ഹാജി, അബ്ദുറഹ്മാന്‍ ചളവറ, ഇഖ്ബാല്‍ പുതുനഗരം,  മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, ഫാറൂഖ് മാസ്റ്റര്‍, പി.എസ് ഷബീറലി, സകരിയ കൊടുമുണ്ട, ഇബ്രാഹീം മെനകം, മാടാല മുഹമ്മദലി, അസീസ് തിരുവേഗപ്പുറ, ഷമീര്‍ പഴേരി, ഷറഫു പിലാക്കല്‍ പ്രസംഗിച്ചു. ഹകീം ചെര്‍പ്പുളശ്ശേരി നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  16 hours ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  17 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  17 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  17 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  17 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  17 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  16 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  17 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  18 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  18 hours ago