HOME
DETAILS
MAL
വിതരണക്കാര്‍ പണിമുടക്കി; ഭക്ഷണം കഴിക്കാതെ 16 മണിക്കൂര്‍ ട്രെയിന്‍ യാത്ര
backup
May 13 2017 | 05:05 AM
റാഞ്ചി: ഭക്ഷണ വിതരണക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ട്രെയിനില്‍ യാത്രക്കാര്‍ക്ക് 16 മണിക്കൂര്‍ പട്ടിണിയാത്ര. ന്യൂഡല്‍ഹിയില്‍നിന്ന് റാഞ്ചിയിലേക്കുള്ള രാജധാനി എക്സ്പ്രസിലാണ് യാത്രക്കാര്‍ക്ക് ദുരനുഭവമുണ്ടായത്.
ട്രെയിനില്‍ ഭക്ഷണ വിതരണത്തിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനി ജീവനക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കാതെ ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇതാണ് ട്രെയിനിലുണ്ടായിരുന്ന നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
ഭക്ഷണവും കുടിവെള്ളവും ചായയുമൊന്നും ലഭിക്കാതായതോടെ ക്ഷുഭിതരായ ഒരുകൂട്ടം യാത്രക്കാര്‍ പാന്‍ട്രി കാറില്‍ അതിക്രമിച്ച് കയറി അവിടെയുള്ള ഭക്ഷണം അടിച്ചുമാറ്റി. മറ്റുചിലര്‍ സ്റ്റേഷനുകളിലിറങ്ങി വിശപ്പ് മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."