HOME
DETAILS

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

  
September 25, 2024 | 2:05 AM

israel-attacks-lebanon-live-families-flee-israeli-bombs

ഇസ്റാഈലിൽ ഒരാഴ്ച അടിയന്തരാവസ്ഥ

ബെയ്റൂത്ത്: ലബനാനിൽ ഇസ്റാഈൽ നടത്തുന്ന കനത്ത ആക്രമണത്തിൽ മരണം 569 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 50 പേർ കുട്ടികളും 94 പേർ സ്ത്രീകളുമാണ്. 1,835 പേർക്കു പരുക്കേറ്റിട്ടുണ്ട്. ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്റാഈൽ ആക്രമണം നടത്തി.

ഇസ്റാഈൽ വ്യോമതാവളങ്ങൾക്കു നേരെ ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി. ഇസ്റാഈലിൽ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1990 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം ലബനാനിലെ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. തിങ്കളാഴ്ചയാണ് ഇസ്റാഈൽ ആക്രമണം തുടങ്ങിയത്.

ലബനാനിൽ 1,500 ആക്രമണങ്ങൾ നടത്തിയെന്ന് ഇസ്റാഈൽ സൈന്യം പറഞ്ഞു. 2000ൽ അധികം ആയുധങ്ങളാണ് രണ്ടു ദിവസത്തിനിടെ പ്രയോഗിച്ചത്. ഇന്നലെ തെക്കൻ ലബനാനിലെ ഗോബെയ്റിയിൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 15 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾ ലബനാനിൽ വീടൊഴിഞ്ഞു അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറി. മേഖല പൂർണയുദ്ധത്തിലേക്ക് വ്യാപിക്കുന്നതു തടയാൻ നയതന്ത്ര തലത്തിലെ പരിഹാരശ്രമങ്ങൾ വൈകരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാരിക് പറഞ്ഞു.

ലോസ് ഏഞ്ചൽസിലെ പ്രകടനക്കാർ ലെബനനിലെ ഇസ്രായേലിൻ്റെ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നു

ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഭയപ്പെടുത്തുന്ന ലഘുലേഖകൾ ഇസ്റാഈൽ ലബനാനിൽ വിതരണം ചെയ്യുന്നതായി ഹിസ്ബുല്ല അറിയിച്ചു. ലബനാൻ മന്ത്രി ഉൾപ്പെടെയുള്ളവരോട് ഒഴിഞ്ഞു പോകാൻ അഭ്യർഥിച്ച് ഇസ്റാഈലിന്റെ മൊബൈൽ സന്ദേശം ലഭിച്ചു. ലബനാനിലെ കുട്ടികളോടുള്ള മനുഷ്യത്വരഹിത ആക്രമണത്തെ യുനിസെഫ് അപലപിച്ചു. എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

അതേ സമയം അക്രമത്തിനും ഇസ്രായേലിന് പിന്തുണ നൽകുന്നതിലും പ്രതിഷേധിച്ച് അമേരിക്കയിൽ പൊതുജനങ്ങൾ നിരത്തിലിറങ്ങി. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി എന്നിവയുള്‍പ്പെടെ യുഎസ് നഗരങ്ങളിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ - 'ഹാന്‍ഡ്‌സ് ഓഫ് ദി മിഡില്‍ ഈസ്റ്റ്', 'ഫ്രീ പലസ്തീന്‍' എന്നിവയുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി - യുഎസ് സഖ്യകക്ഷിയായ ഇസ്രായേലിനെതിരേ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

A week-long state of emergency has been declared in Israel following heavy attacks in Lebanon, resulting in 569 deaths, including 50 children. With 1,835 injured and widespread destruction, the conflict is escalating. UNICEF condemned the assaults on children, while protests in the U.S. call for an arms embargo against Israel. Efforts to de-escalate the situation continue amid fears of a broader war.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  3 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  3 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  3 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  3 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  3 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  3 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  3 days ago