HOME
DETAILS

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബി.ജെ.പിക്ക് പിന്തുണ അറിയിച്ചു

  
backup
May 13, 2017 | 5:42 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d-3

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചു. ഇതോടെ ജൂലൈയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിവൈ.എസ്.ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചത്. ജൂലൈയില്‍ സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിക്ക് പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) നേരത്തെ സൂചന നല്‍കിയിരുന്നു. ഇതാണ് വൈ.എസ്.ആറിനെ പെട്ടെന്ന് നിലപാട് വ്യക്തമാക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം.
അതേസമയം, സര്‍വസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇതുവരെ പ്രതിപക്ഷ കക്ഷികള്‍ക്കായിട്ടില്ല. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ പുരോഗതിയായിട്ടില്ല.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരമകനും മുന്‍ ഗവര്‍ണറുമായ ഗോപാലകൃഷ്ണ ഗാന്ധി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.ഡി.യു നേതാവ് ശരത് യാദവ് എന്നിവരാണ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍.
പ്രതിപക്ഷത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാകാനിടയില്ലെന്നതിനാല്‍ മുന്‍ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്റെ സെക്രട്ടറിയും ഗ്രന്ഥരചയിതാവും കൂടിയായ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് തന്നെയാകും അന്തിമമായി പരിഗണിക്കപ്പെടുക.പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. എന്‍.സി.പി നേതാവ് ശരത് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല, ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ എന്നിവരുമായി അവര്‍ ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, എസ്.പി നേതാവ് മുലായം സിങ് യാദവ്, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടുള്ള സഖ്യരൂപീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
സോണിയയും മമതയും തമ്മിലുള്ള കൂടിക്കാഴ്ച 16നു നടക്കും. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും ബി.എസ്.പി അധ്യക്ഷ മായാവതിയുമായും അവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.അതിനിടെ, പാര്‍ട്ടിക്കുള്ളില്‍നിന്നുള്ളയാള്‍ തന്നെയാകും രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
പൗരസാമൂഹിക രംഗത്തെ പൊതുസമ്മതിയുള്ള സ്വതന്ത്ര ചിന്താഗതിക്കാരെ കൊണ്ടുവന്ന് കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിനെ തള്ളിക്കളഞ്ഞാണ് നേതാക്കള്‍ രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശിലെ വന്‍ മാര്‍ജിനിലുള്ള വിജയത്തെ തുടര്‍ന്ന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷത്തിന് നേരിയ വ്യത്യാസം മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. വൈ.എസ്.ആറും ടി.ആര്‍.എസും നയം വ്യക്തമാക്കിയതോടെ മത്സരം തന്നെ അപ്രസക്തമാക്കിയേക്കും.
എ.ഐ.എ.ഡി.എം.കെ, ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി തുടങ്ങിയ പ്രാദേശിക കക്ഷികളുടെ പിന്തുണ നേടാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ശ്രമമാരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  23 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  23 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  23 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  23 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  23 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  23 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  23 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  23 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  23 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  23 days ago