ഗെയിമിംഗ് മേഖലയ്ക്ക് നേട്ടം,വിദ്യാര്‍ഥികള്‍ക്കും അവസരങ്ങള്‍; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം
നികുതി നിയമങ്ങളില്‍ മാറ്റങ്ങളുമായാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരിപ്പിച്ചത്. 'വികസിത് ഭാരതം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യം കൈവരിക്കേണ്ട മൂന്ന് പ്രധാന 'കര്‍ത്തവ്യങ്ങളെ' ആസ്പദമാക്കിയാണ് ഇത്തവണത്തെ ബജറ്റ് പ്രഭാഷണം നടന്നത്. സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, എല്ലാവരെയും വികസന പങ്കാളികളാക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍.
പ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
- അടിസ്ഥാന സൗകര്യ വികസനത്തിന് 12.2 ലക്ഷം കോടി
- ചെറുകിട പദ്ധതികള്‍ക്ക് 20000 കോടി രൂപ
- ബയോ ഫാര്‍മയ്ക്ക് 10000 കോടി
- 200 പഴയ വ്യവസായ ശാലകള്‍ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി
- എയിംസ് മാതൃകയില്‍ ആയുര്‍വേദ രംഗത്ത് മൂന്ന് ഐ.ഐ.എകള്‍
- മെഡിക്കല്‍ ടൂറിസത്തിന് പദ്ധതി
- തീരദേശ ടൂറിസം പദ്ധതി
- വിദേശത്തേക്ക് പണം അയക്കാനുള്ള നികുതിയില്‍ കുറവ്
- സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാന്‍സ് കമ്മിഷന്‍ ഗ്രാന്റ്
- അനിമേഷന്‍, വിഷ്വല്‍ എഫക്ടസ്, ഗെയിംമിങ് മേഖലകള്‍ക്ക് സഹായം.
- റെയര്‍ എര്‍ത്ത് ഇടനാഴിയില്‍ കേരളത്തിനും പങ്കാളിത്തം
- വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടി.സി.എസ് നിരക്കുകള്‍ കുറച്ചു.
- കശുവണ്ടിയും കൊക്കോയും 2030ഓടെ പ്രീമിയം ഗ്ലോബല്‍ ബ്രാന്റാക്കാന്‍ പദ്ധതി
- അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ജലപാതകള്‍ പ്രവര്‍ത്തനക്ഷമമാക്കും. തീരദേശ ചരക്കുഗതാഗത സംവിധാനം ഉണ്ടാക്കും.
- പുതിയ ആദായനികുതി നിയമം 2026 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും
- റിട്ടേണുകള്‍ തിരുത്താനുള്ള സമയം ഡിസംബര്‍ 31-ല്‍ നിന്ന് മാര്‍ച്ച് 31 വരെ നീട്ടി (ചെറിയ ഫീസോടെ).
- ആയുഷ് ഫാര്‍മസികളുടെയും ഡ്രഗ് ടെസ്റ്റിങ് ലാബുകളുടെയും നവീകരണം, ജാംനഗറിലെ ഡബ്ല്യു.എച്ച്.ഒ ട്രഡീഷണല്‍ മെഡിസിന്‍ സെന്റര്‍ എന്നിവ നടപ്പിലാക്കും.
- സ്ത്രീ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി 'ഷീ മാര്‍ട്ട്‌സ്' സ്ഥാപിക്കും.
- നികുതി ഇളവ്: 17 തരം മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
- കായിക മേഖലയുടെ വികസനത്തിന് ഖേലോ ഇന്ത്യ പദ്ധതി
- ബയോ ഫാര്‍മയ്ക്ക് 10000 കോടി
- കടലാമ പരിചരണത്തിന് കേരളത്തില്‍ പ്രത്യേക കേന്ദ്രം.
Finance Minister Nirmala Sitharaman presented her ninth consecutive Union Budget with major tax reforms and development-focused announcements aimed at building a “Viksit Bharat.” The budget is structured around three core objectives: ensuring sustainable economic growth, fulfilling public aspirations, and making all citizens partners in development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."