ഫിഫ സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി
മനാമ: അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന് (ഫിഫ) സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി. 209 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫിഫയുടെ 67ാമത് സമ്മേളനമാണ് ബഹ്റൈനില്‍ നടക്കുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററിലാണ് സമ്മേളനം.
വിവിധ മാധ്യമങ്ങളില്‍ വരുന്ന ഫിഫയ്ക്കെതിരായ വാര്‍ത്തകളെ സംബന്ധിച്ച് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രൂക്ഷമായി വിമര്‍ശിച്ചു. സമ്മേളനം നടത്താന്‍ വേദിയൊരുക്കിയ ബഹ്റൈന്‍ ഭരണകൂടത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചു. കായിക രംഗത്തിന്റെ വളര്‍ച്ചക്കായി ബഹ്റൈന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായും ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ വര്‍ഷങ്ങളായി വിജയകരമായി നടന്നുവരുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. മിഡില്‍ ഈസ്റ്റില്‍ 2022ല്‍ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്നത് ജനങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."