HOME
DETAILS

'മോദിയുടെ പ്രസംഗം, സൗജന്യ വാക്‌സിന്‍, കോണ്‍ഗ്രസിനെതിരെ ഐ.ടി റെയ്ഡ്; കളികൈവിട്ടു പോയ നിരാശയാണ് ബി.ജെപിക്ക്'- പ്രശാന്ത് ഭൂഷണ്‍

  
backup
October 23, 2020 | 4:49 AM

national-prashanth-bhushan-against-bjp-in-bihar-election-2020

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറങ്ങിക്കിയ പ്രകടന പത്രിക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കാര്യങ്ങള്‍ അവരുടെ കൈവിട്ട് പോയതിന്റെ നിരാശയാണ് ബി.ജെ.പിയുടെ പ്രകടനങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പരഹസിച്ചു.

'കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മോദി 6 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. പിന്നാലെ നിര്‍മല സീതാരാമന്‍ ബീഹാറിലേക്ക് സൗജന്യ കൊവിഡ് വാക്സിന്‍ വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിനെതിരെ ഐ.ടി റെയ്ഡ്. തേജസ്വി വിളിച്ചു കൂട്ടുന്ന ജനക്കൂട്ടം ബി.ജെ.പിയെ അലട്ടുന്നുണ്ടെന്ന് വ്യക്തമാണ്. കളികൈവിട്ടുപോയ നിരാശയാണ് ബി.ജെ.പിക്കെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം'- അദ്ദേഹം ട്വീറ്റ് ചെയ്തു.

ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പട്നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്.

കൊവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  8 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  8 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  8 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  8 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  8 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  8 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago