HOME
DETAILS

ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി പ്രചാരണം

  
backup
July 25, 2016 | 10:15 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae



കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളെ ഹാജരാക്കുന്ന എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉച്ചയ്ക്ക് മുമ്പായി പൊലിസ് വ്യക്തമാക്കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഇതെന്നും വിശദീകരണമുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ ആവശ്യമൊന്നും ഉന്നയിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് തങ്ങള്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നതെന്നും തടയാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ അര്‍ഷി ഖുറേശി, റിസ്‌വാന്‍ എന്നിവരെ ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു അറിയിപ്പ്.
തുടര്‍ന്ന്  ഉച്ചക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശം അനുവദിക്കരുതെന്ന് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു പൊലിസിന്റ വിശദീകരണം. സംഘര്‍ഷമുണ്ടായാല്‍ തടയുന്നതിനു കോടതി പരിസരത്ത് വന്‍ പൊലിസ് സംഘം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറാതെ സമീപത്തുള്ള താലൂക്ക് ഒഫിസ് പരിസരത്ത് നിലയുറപ്പിച്ചു.
പ്രതീക്ഷിച്ചതില്‍ നിന്ന് രണ്ടുമണിക്കൂറോളം വൈകി നാലുമണിയോടെയാണ് പ്രതികളുമായി പൊലിസ് വാഹനം എത്തിയത്. കോടതിയില്‍ നിന്ന് കുറച്ചകലെ  വാഹനംനിര്‍ത്തി പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയതിനാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തുടര്‍ന്നു കോടതിയില്‍ പ്രവേശിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  14 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  14 days ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  14 days ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  14 days ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  14 days ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  14 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  14 days ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  14 days ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  14 days ago