യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 35 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഓണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കും. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ജനവിധിയാകും ഇത് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. കൊല്ലം, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ അതത് തദ്ദേശ പരിധിയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇത് ഓണക്കാലത്തെ ക്ഷേമപ്രവർത്തനങ്ങളെയും ആനുകൂല്യ വിതരണങ്ങളെയും ബാധിക്കാതിരിക്കാനാണ് വോട്ടെടുപ്പ് ഓണത്തിന് ശേഷമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിൽ കൂടുതൽ സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന നിയമവ്യവസ്ഥയുള്ളതിനാൽ ഓണം കഴിഞ്ഞാലുടൻ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും.
കഴിഞ്ഞ ഡിസംബറിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുകളുള്ള വാർഡുകളുടെ വിഭാഗം തിരിച്ചുളള കണക്ക് ഇങ്ങനെയാണ്:
ജനറൽ വിഭാഗം: 17
വനിതാ ജനറൽ: 11
പട്ടികജാതി: 6
പട്ടികവർഗ വനിത: 1
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എൻ. ശേഷാദ്രിനാഥൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തും.
The local body ward by-elections in Kerala will be held after the Onam festival. This election marks the first major electoral test and public mandate for the newly formed United Democratic Front (UDF) government since it came to power.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."