HOME
DETAILS
MAL
നീതി ആയോഗ് പുനഃസംഘടിപ്പിച്ചു; രാജിവ് കുമാര്‍ വൈസ് ചെയര്‍മാന്‍
backup
June 06 2019 | 22:06 PM
ന്യൂഡല്‍ഹി: രാജിവ് കുമാറിനെ വൈസ് ചെയര്‍മാനാക്കി നീതി ആയോഗ് പുനഃസംഘടിപ്പിച്ചു. ഇന്നലെ പ്രധാനന്ത്രിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിനെ പുനഃസംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷാ എക്‌സ്-ഒഫീഷ്യോ അംഗമായും പ്രവര്‍ത്തിക്കും.
അമിത്ഷാക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരും എക്‌സ്-ഒഫീഷ്യോ അംഗങ്ങളായിരിക്കും. സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വാണിജ്യ-റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സാമൂഹിക-നീതി മന്ത്രി താവര്‍ ചന്ദ് ഗെലോട്ട്, സ്റ്റാറ്റിസ്റ്റിക് മന്ത്രി റാവു ഇന്ദര്‍ജിത് സിങ് എന്നിവരെയും നിയമിച്ചു. സമിതിയിലെ ഔദ്യോഗിക അംഗങ്ങളായി നിലവിലുള്ള വി.കെ സരസ്വത്, രമേശ് ചന്ദ്, വി.കെ പോള്‍ എന്നിവര്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."