HOME
DETAILS
MAL
കൊലപാതകത്തെ നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്: ചെന്നിത്തല
backup
May 15 2017 | 05:05 AM
തിരുവനന്തപുരം: കേരളത്തിലെ സമാധാനം തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പയ്യന്നൂര്‍ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് സംഭവം നിസാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്.
പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നത് സി.പി.എമ്മാണെന്നും പൊലിസ് ഇതിന് കൂട്ടുനില്‍ക്കുന്നത് ലജ്ജാവഹമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ കൊടി നോക്കിയാണ് പൊലിസ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."