HOME
DETAILS
MAL
ആശങ്കയുയർത്തി സഊദിയിൽ തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന കൊവിഡിൽ വർധനവ്; ഇന്ന് 455 രോഗ മുക്തി, 435 വൈറസ് ബാധ, 15 മരണം
backup
October 29 2020 | 12:10 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 455 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 രോഗികൾ മരണപ്പെടുകയും 435 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായത് ആശങ്കയുയർത്തുന്നുണ്ട്.
8,114 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 776 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,363 ആയും വൈറസ് ബാധിതർ 346,482 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 455 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 333,005 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."