HOME
DETAILS

സ്ത്രീ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത വനിതാ മന്ത്രിമാര്‍ രാജിവയ്ക്കണം: ഷാനിമോള്‍ ഉസ്മാന്‍

  
backup
September 15, 2018 | 7:36 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 

കണ്ണൂര്‍: പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂലമായി ഒരുവാക്കിന്റെ പിന്തുണപോലും നല്‍കാത്തത് സി.പി.എമ്മിന്റെ ജീര്‍ണിച്ച രാഷ്ട്രീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍.
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മന്ത്രി ശൈലജയും മേഴ്‌സിക്കുട്ടിയും രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിമോള്‍. പി.കെ ശശി എം.എല്‍.എക്കെതിരായി പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവ് പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിട്ടും പ്രശ്‌നത്തില്‍ ഇടപെടാനോ ഫോണ്‍ എടുക്കാനോ ഈ വനിതാ മന്ത്രിമാര്‍ തയാറായിട്ടില്ല. ഇന്ത്യയില്‍ ആദ്യമായി നീതിക്ക് വേണ്ടി പൊതു നിരത്തില്‍ തിരുവസ്ത്രമിട്ട് ഇറങ്ങേണ്ടിവന്ന കന്യാസ്ത്രീകളുടെ സ്ത്രീസുരക്ഷ എവിടെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസും സി.പി.എമ്മും ശക്തമായ പിന്തുണ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദിവസങ്ങളായി തെരുവില്‍ സമരം നടത്തുന്ന ഇവരെ കണ്ടില്ലെന്ന് നടിക്കുന്നത് സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് അടക്കം രണ്ട് പേർ മരിച്ചു

Saudi-arabia
  •  a day ago
No Image

മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യയുടെ സ്നേഹസമ്മാനം; യുഎഇ പ്രസിഡന്റിന് മോദി നൽകിയ സമ്മാനങ്ങളിലെ കാശ്മീരി ബന്ധം ഇത്

uae
  •  a day ago
No Image

തിരുവനന്തപുരത്ത് പൊലിസുകാർക്ക് ലഹരിമാഫിയയുമായി ബന്ധം: വിവരങ്ങൾ ചോർത്തി നൽകി; രണ്ട് സി.പി.ഒമാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പണം തട്ടിയെടുക്കല്‍; മുന്നറിയിപ്പുമായി ഫിലിപ്പീന്‍ എംബസി

bahrain
  •  a day ago
No Image

അബുദബിയിൽ നിന്നും ദുബൈയിലേക്ക് എത്താൻ ഇനി മിനിറ്റുകൾ; ഞെട്ടിക്കാൻ ഒരുങ്ങി ഇത്തിഹാദ് റെയിൽ

uae
  •  a day ago
No Image

ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസ്: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പിൽ തിരൂരങ്ങാടി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Kerala
  •  a day ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

ആലുവയിൽ സ്കൂൾ ബസിൽ ബൈക്ക് തട്ടി റോഡിലേക്ക് തെറിച്ചുവീണു; പിന്നാലെ വന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

പനേങ്ക പാളി, ടവൽ തട്ടിയെടുക്കൽ, ഒടുവിൽ നാടകീയ വാക്കോവർ; ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ മത്സരമായി ആഫ്രിക്കൻ കപ്പ് ഫൈനൽ!

Football
  •  a day ago