ചെറുതോണി പാലത്തിലൂടെ ബസുകള്‍ ഓടിത്തുടങ്ങി
ചെറുതോണി: അടിമാലി-കുമളി ദേശീയപാതയില്‍ ചെറുതോണി പാലം വഴി ബസുകള്‍ സര്‍വീസ് ആരംഭിച്ചു.
37 ദിവസത്തിന് ശേഷമാണ് പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്ന് പോകാന്‍ തുടങ്ങിയത്.ചെറുതോണി അണക്കെട്ട് തുറന്നുവിട്ട ദിവസം മുതല്‍ ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. ചെറുതോണി പാലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെറുതോണി-ആലിന്‍ചുവട് റോഡ് തകരുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചിരുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ഓഗസ്റ്റ് 31 മുതല്‍ ഗാന്ധിനഗര്‍ കോളനി വഴി ചെറുവാഹനങ്ങള്‍ കടത്തിവിട്ടിരുന്നു.
കട്ടപ്പനയില്‍ നിന്ന് വരുന്ന ബസുകള്‍ ആലിന്‍ചുവട് വരെ സര്‍വീസ് നടത്തിയിരുന്നു. അണക്കെട്ടിന് മുകളിലൂടെയും തടിയമ്പാട് ചപ്പാത്ത് വഴിയും ഏതാനും ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ചെറുതോണി റോഡ് താല്കാലികമായി തുറന്നതോടെ കട്ടപ്പന, നെടുങ്കണ്ടം, കുമളി, തങ്കമണി പ്രദേശങ്ങളിലേയ്ക്ക് ഷെഡ്യൂള്‍ഡ് സമയങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. വരും ദിവസങ്ങളില്‍ അണക്കെട്ടിന് മുകളിലൂടെയുള്ള ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."