HOME
DETAILS
MAL
തീരത്തടിഞ്ഞ കപ്പല്‍ മാറ്റാന്‍ കേന്ദ്ര സഹായം അഭ്യര്‍ഥിക്കണമെന്ന് എം.പി
backup
July 26 2016 | 00:07 AM
കൊല്ലം: ഇരവിപുരം കാക്കത്തോപ്പ് തീരപ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മണ്ണുമാന്തികപ്പല്‍ തീരത്തുനിന്നും മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. കാക്കത്തോപ്പ് തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കടപ്പുറത്താരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമാസം പിന്നിട്ടിട്ടും കപ്പല്‍ മാറ്റാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഇരുന്നൂറു മീറ്ററോളം തീരദേശം കടലാക്രമണത്തിനു വിധേയമായിട്ടും നിരവധി വീടുകള്‍ തകര്‍ന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല.ദുരിതബാധിതരായ തീരദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."