അദാനി ഗ്യാസ് ലിമിറ്റഡ് മൂന്ന് ഭൂമിശാസ്ത്ര മേഖലകള്‍ കൂടി ഏറ്റെടുത്തു
അഹമ്മദാബാദ്: ലുദിയാന, കച്ച്, ജലന്തര്‍ എന്നിവിടങ്ങളില്‍ കൂടി സി.ജി.ഡി നെറ്റ്‌വര്‍ക്കിന് അദാനി ഗ്യാസ് ലിമിറ്റഡ് ധാരണയായി. ഇതോട് കൂടി അധാനി ഗ്രൂപ്പിന്റെ കയ്യിലുള്ള ആകെ ഭൂ മേഖലകളുടെ എണ്ണം 22 ആയി.
ലുദിയാന, കച്ച്, ജലന്തര്‍ എന്നിവ ഗ്യാസ് ആവശ്യകത വളരെ ഏറിയ സ്ഥലങ്ങളാണ്. അതിനാല്‍ തന്നെ ഈ പ്രദേശങ്ങള്‍ എ.ജി.എല്ലിന് ഏറെ ലാഭകരമായിരിക്കുമെന്നാണ് റിപ്പേര്‍ട്ട്.
ഈ മൂന്ന് മേഖലകള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയും ഉയര്‍ന്ന പി.എന്‍.ജിയും സി.എന്‍.ജിയും ആവശ്യപ്പെടുന്നുണ്ട്. ഒരുപാട് വീടുകളിലേക്കും, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലേക്കും, ഗുരുദ്വാരകളിലേക്കും, ഹോട്ടലുകളിലേക്കും റെസ്‌റ്റോറന്റുകളിലേക്കും പി.എന്‍.ജി എത്തിക്കാന്‍ എ.ജി.എല്ലിനാകും. ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവര്‍ക്കും ഗ്യാസ് എന്ന ആശയത്തിന് ഏറെ സഹായകമാകുമെന്നും അധാനി ഗ്യാസ് ലിമിറ്റഡ് സി.ഇ.ഒ സുരേഷ് പി മംഗളാനി പറഞ്ഞു.
ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലുദിയാന, കച്ച്, ജലന്തര്‍ എന്നീ പുതിയ മേഖലകളടക്കം ആകെ 22 ഭൂമിശാസ്ത്ര പ്രദേശങ്ങളാണ് എ.ജി.എല്ലിന്റെ കീഴിലുള്ളത്. ഐ.ഒ.സി ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ നടത്തുന്ന 41 എണ്ണമടക്കം സി.ജി.ഡി രംഗത്തെ നേതൃനിരയില്‍ തുടരുകയാണ് എ.ജി.എല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."