HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് പൂര്‍ണമായി നല്‍കിയില്ല; പ്രതിപക്ഷം വാക്കൗട്ട് നടത്തി

  
backup
June 13 2019 | 17:06 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b2

 

തിരുവനന്തപുരം: പ്ലാന്‍ ഫണ്ട് പോലും പൂര്‍ണമായി നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയ സര്‍ക്കാര്‍ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2018-19ലെ ഫണ്ടില്‍ നിന്ന് 20 ശതമാനം വരെ വെട്ടിക്കുറച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഈ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷനും മുനിസിപ്പല്‍ ചേംബറും തദ്ദേശസ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ നഗരസഭയും മലപ്പുറം ജില്ലാ പഞ്ചായത്തും പത്തനംതിട്ട നഗരസഭയും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിക്കാന്‍ ധനമന്ത്രി തയാറാകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.


ജനുവരി മുതല്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ വൈകിപ്പിച്ചത് കാരണം ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് അടിയന്തര പ്രമേയ നോട്ടിസിലൂടെ കെ.സി ജോസഫ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്പില്‍ഓവറും ക്യാരിഓവറും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ഈ വര്‍ഷം നടപ്പിലാക്കാനാകാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേതില്‍ ഉള്‍പ്പെടുത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, മാര്‍ച്ച് 31ന് ക്യൂവിലുണ്ടായിരുന്ന ബില്ലുകള്‍ 2019-20ലെ പ്ലാന്‍ഫണ്ടില്‍ നിന്നുതന്നെ നല്‍കുമോ എന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടത്.


ക്യൂവിലുള്ള ബില്ലുകളുടെ ഫണ്ട് 2019-20 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് കുറയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കെ.സി ജോസഫ് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ചെയ്തതുപോലെ മാര്‍ച്ച് 31വരെ നല്‍കിയ ബില്ലുകള്‍ക്ക് ആ വര്‍ഷത്തെ ഫണ്ടില്‍ നിന്നുതന്നെ പണം അനുവദിക്കണം. ഇപ്പോള്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥിയിലാണ്. മന്ത്രി തോമസ് ഐസക്കിന്റെ മിസ്മാനേജ്‌മെന്റാണ് ഇതിന് കാരണം. നിയമസഭ വോട്ട് ചെയ്തു പാസാക്കിയത് തിരുത്താന്‍ ധനമന്ത്രിക്ക് അധികാരമില്ല. ധനമന്ത്രി നിയമസഭയെക്കാള്‍ മുകളിലല്ല. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളുടെ ഫണ്ട് കഴിഞ്ഞവര്‍ഷത്തെ പ്ലാനില്‍നിന്നുതന്നെ നല്‍കണം.


ഇപ്പോള്‍ ധനമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാലംഘനമാണ്. ട്രഷറി പൂട്ടിയെന്ന് പറയുന്നില്ല, എന്നാല്‍ ട്രഷറിയില്‍ പണമില്ലെന്നതാണ് യാഥാര്‍ഥ്യം. അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കഴിയുമ്പോള്‍ കിഫ്ബിയും മസാല ബോണ്ടും എല്ലാംകൂടി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും കെ.സി പറഞ്ഞു.സര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലാത്തതാണ് കാരണമെന്ന് ധനമന്ത്രി സമ്മതിക്കണമെന്നും ഇത്രത്തോളം ഗുരുതരമായ സാഹചര്യം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.
ഏത് മാര്‍ഗത്തിലൂടെയായാലും തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാണ് ധനമന്ത്രി ശ്രമിക്കേണ്ടതെന്ന് പി.ജെ ജോസഫും, തോമസ് ഐസക് ക്ഷുഭിതനാകാതെ പതിവുപോലെ ഇക്കാര്യം സംയമനത്തോടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് അനൂപ് ജേക്കബും പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ ഇത്ര വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ പോലും തയാറാകാത്തത് ശരിയല്ലെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  21 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  21 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  21 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  21 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago