HOME
DETAILS

പ്രളയാനന്തരം കൃഷി ഭൂമികളുടെ വീണ്ടെടുപ്പ്; മാര്‍ഗനിര്‍ദേശങ്ങളുമായി കാര്‍ഷിക വകുപ്പ്

  
backup
September 17 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95-2

കല്‍പ്പറ്റ: കനത്ത കാലവര്‍ഷവും പ്രളയവും കാര്‍ഷിക മേഖലക്കുണ്ടാക്കിയ നഷ്ടത്തിന്റെ വ്യാപ്തി ഇനിയും കണക്കാക്കാനായിട്ടില്ല. ഹ്രസ്വകാല വിളകള്‍ പ്രളയത്തില്‍ മുങ്ങി നശിച്ച കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി ദീര്‍ഘകാല വിളകളും പല രോഗങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ അതിജീവനത്തിന് കൈമെയ് മറന്ന് വീണ്ടും മണ്ണിലിറങ്ങിയിരിക്കുകയാണ് കര്‍ഷകര്‍. പ്രളയാനന്തരം മണ്ണിന്റെ ഫലഭൂഷ്ഠത വീണ്ടെടുക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൃഷി വകുപ്പും രംഗത്തുണ്ട്.

വള പ്രയോഗം മണ്ണ് പരിശോധനക്ക് ശേഷം

മഴയിലും മണ്ണിടിച്ചിലിലും കൃഷിയിടങ്ങളിലെ വളക്കൂറുള്ള മേല്‍മണ്ണ് നഷ്ടപ്പെടുന്നതോടൊപ്പം മണ്ണില്‍നിന്നും നൈട്രജന്‍, പൊട്ടാഷ് മൂലകങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യത കൂടുതലാണെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
അതിനാല്‍ ശാസ്ത്രീയ വിളപരിപാലന മാര്‍ഗങ്ങളിലൂടെ മണ്ണിന്റെ ഫലഭൂഷ്ഠത വീണ്ടെടുക്കാം. ശാസ്ത്രീയ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തണം. മണ്ണു പരിശോധന നടത്തുന്നതിന് കൃഷിഭവനുകളില്‍ സൗകര്യം ലഭ്യമാണ്. വെളളം കയറിയ കൃഷിയിടങ്ങളില്‍ ഒരു സെന്റിന് 1 കിലോ ഗ്രാം എന്ന തോതില്‍ കുമ്മായം അല്ലങ്കില്‍ ഡോളമൈറ്റ് മണ്ണില്‍ വിതറി കൊടുക്കാം.

ഗുരുതരമായി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റുക

തുടര്‍ച്ചയായുളള മഴ മൂലം വിളകളില്‍ കുമിള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗുരുതരമായി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുള്ളവയില്‍ രോഗം പടരുന്നതു തടയാന്‍ നീര്‍വാര്‍ച്ചയും വായു സഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം.
പൊട്ടാഷ് മൂലകത്തിന്റെ കുറവ് മൂലം ഉള്ള ഇലകരിച്ചില്‍ നിയന്ത്രിക്കുന്നതിന് 1 കിലോ ഗ്രാം സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് 50 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ അടിഭാഗത്ത് തളിച്ചുകൊടുക്കുക. 19:19:19 എന്‍.പി.കെ വളം അഞ്ചു ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി പശ ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നത് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

രോഗങ്ങള്‍ തടയാം

കുരുമുളകിന്റെ വേരുചീയല്‍ തടയുന്നതിന് മൂന്ന് ഗ്രാം കോപ്പര്‍ ഓക്‌സിക്‌ളോറൈഡ് ഒരു ലിറ്റര്‍ വെളളം എന്നതോതില്‍ കലക്കി തടം കുതിര്‍ക്കെ ഒഴിച്ച് കൊടുക്കേണ്ടതാണ്. 15 ദിവസത്തിനുശേഷം ട്രൈക്കോഡര്‍മ-വേപ്പിന്‍ പിണ്ണാക്ക് -ചാണകമിശ്രിതം തടത്തില്‍ ചേര്‍ത്തുകൊടുക്കുന്നത് ദ്രുതവാട്ടരോഗ നിയന്ത്രണത്തിന് നല്ലതാണ്.
ഇലപൊഴിച്ചില്‍, ഇലപ്പുള്ളി രോഗം തടയാന്‍ ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം അല്ലങ്കില്‍ സ്യൂഡോമാണാസ് (ദ്രാവകരൂപത്തില്‍ ആണെങ്കില്‍ അഞ്ചു മില്ലി, പൊടി രൂപത്തില്‍ ആണെങ്കില്‍ 20 ഗ്രാം) ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിച്ചുകൊടുക്കാം.
വാഴചെടികളുടെ കടഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കിമാറ്റി തടം ഇളക്കി മണ്ണ് കയറ്റികൊടുക്കണം. കേടുവന്ന ഇലകള്‍ മുറിച്ചുമാറ്റി 13:0:45 എന്ന വളം അഞ്ചുഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ പശചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്ത് കൊടുക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം.
ഇലപ്പുള്ളിരോഗം, പനാമ വാട്ടം, മാണം അഴുകല്‍ മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇലപ്പുള്ളി രോഗത്തിന് ടില്‍റ്റ് ഒരു മില്ലി അല്ലെങ്കില്‍ മാങ്കോസെബ് മൂന്ന്ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ഇലകളില്‍ തളിക്കുക.
പനാമ വാട്ടം വന്ന വാഴകള്‍ക്ക് (രോഗലക്ഷണം: വാഴത്തട വിണ്ടുകീറുന്നു, അടിഭാഗത്തെ ഇലകള്‍ ഒടിഞ്ഞുതൂങ്ങി വാഴ ഉണങ്ങുന്നു.) കാര്‍ബന്‍ഡാസിം (ബാവിസ്റ്റിന്‍) രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കടഭാഗത്ത് ഒഴിച്ചുകൊടുക്കുക. മാണം അഴുകല്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ അഞ്ചുഗ്രാം ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് കടഭാഗത്ത് ഒഴിച്ചുകൊടുക്കാവുന്നതാണ്.

മഹാളിരോഗം

കമുകിന്റെ മഹാളിരോഗം (അടക്കാപൊഴിച്ചില്‍) നിയന്ത്രിക്കുന്നതിന് ബോര്‍ഡോ മിശ്രിതം 1 ശതമാനം വീര്യത്തില്‍ അല്ലെങ്കില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് (കൊസൈഡ്) രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.
ഏലം കൃഷിക്ക് ആവശ്യത്തില്‍ കൂടുതല്‍ തണല്‍ ഉണ്ടെങ്കില്‍ അത്ക്രമീകരിച്ച് കൊടുക്കുക. അഴുകല്‍ ബാധിച്ചചെടികളില്‍ കോപ്പര്‍ഹൈഡ്രോക്‌സൈഡ് (കൊസൈഡ്) 2 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍ തളിച്ചുകൊടുക്കുകയും കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നത് നല്ലതാണ്.
പച്ചക്കറി കൃഷിക്ക് തടം ഇളക്കി ജൈവവളം ചേര്‍ത്ത് മണ്ണ്കൂട്ടി കൊടുക്കേണ്ടതാണ്.
സ്യൂഡൊമോണസ് 5 മില്ലി 20 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടിയില്‍ തളിച്ചുകൊടുക്കുകയും മണ്ണില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യാം.
20 ഗ്രാം പച്ചച്ചാണകം 1 ലിറ്റര്‍ വെളളത്തില്‍ കലക്കി തെളി ഇലകളില്‍ തളിച്ചുകൊടുക്കുന്നത് ബാക്ടീരിയല്‍ വാട്ടം വരാതിരിക്കുന്നതിന് സഹായകമാണെന്നും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  2 months ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  2 months ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  2 months ago
No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  2 months ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  2 months ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago