കൂത്താടി ഉറവിട നശീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി
കൊല്ലം: ഊര്‍ജിത കൊതുക് നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി കൂത്താടി ഉറവിട നശീകരണവും പ്രതിരോധ ബോധവല്കരണ പ്രവര്‍ത്തനങ്ങളും നടത്തി. പ്രളയത്തെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള പ്രാണിജന്യ രോഗ സംക്രമണം തടയുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ പ്രാണി ജന്യ രോഗ നിയന്ത്രണ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.
254 വീടുകളില്‍ കൊതുക് കൂത്താടി ഉറവിട നശീകരണം നടത്തുകയും വെള്ളം കെട്ടിനിന്ന് കൊതുക് വളരാന്‍ സാധ്യതയുള്ള 586 സാധനങ്ങള്‍ നശിപ്പിക്കുകയും 64 സ്ഥലങ്ങളില്‍ കൂത്താടി നശീകരണ ലായനി തളിക്കുകയും ചെയ്തു. ആറിടങ്ങളില്‍ കൂത്താടികളെ തിന്നുന്ന മത്സ്യങ്ങളെ നിക്ഷേപിച്ചു.
അഞ്ച് സ്ഥലങ്ങളില്‍ ഫോഗിങ് നടത്തി. 17 മാര്‍ക്കറ്റുകളും 35 പൊതുസ്ഥലങ്ങളും ജീവനക്കാര്‍ ഇതോടൊപ്പം സന്ദര്‍ശിച്ചു. വിവിധയിടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 2044 പേര് പങ്കെടുത്തു. ബോധവല്‍ക്കരണ ക്ലാസ്, കൊതുക് കൂത്താടികളെ നശിപ്പിക്കുന്ന രീതി എന്നിവയെക്കുറിച്ച് ജീവനക്കാര്‍ വിശദീകരിച്ചു.
ജില്ലാ വെക്റ്റര്‍ കണ്ട്രോള് യൂനിറ്റ് ബയോളജിസ്റ്റ് സജുതേര്‍ഡ്, ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി.ആര് ബാലഗോപാല്‍, രാധാകൃഷ്ണന് നായര്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ പ്രശോഭ ദാസ്, മനോജ്, ബാലകൃഷ്ണന്, വില്‍ഫ്രഡ്, ദേവരാജന്‍, വിജയകുമാര്‍, ഇന്‍സെക്ട് കലക്ടര്‍മാരായ ഗോപകുമാര്‍, സുരേഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."