അനധികൃത ലോട്ടറി: 421 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: അനധികൃത ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 421 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. 2017ല്‍ ജി.എസ്.ടിയുടെ മറപറ്റി സംസ്ഥാനത്തിനുള്ളില്‍ ലോട്ടറി വില്‍പന നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന ലോട്ടറി ലോബിക്കെതിരേ നിയമ നടപടിയെടുത്തിട്ടുണ്ട്. അനധികൃത ലോട്ടറി, വ്യജ എഴുത്ത് ലോട്ടറി എന്നിവയുടെ വ്യാപനം തടയുന്നതിനും കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതരസംസ്ഥാന ലോട്ടറികള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന റോയല്‍റ്റിയെ സാരമായി ബാധിക്കുമെന്ന് ജി എസ്.ടി കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഭാഗ്യക്കുറി ടിക്കറ്റുകളുടെ സത്യസന്ധത പരിശോധിക്കാന്‍ ഏജന്റുമാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി മൊബൈല്‍ ആപ്പ്, ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സോഫ്റ്റ്‌വെയര്‍ എന്നിവ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."