HOME
DETAILS

ഡി.എല്‍.എഡ്: ഇന്റേണ്‍ഷിപ്പ് ഓണ്‍ലൈനാക്കും

  
backup
November 06 2020 | 03:11 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d

 


തിരുവനന്തപുരം: അധ്യാപന വിദ്യാഭ്യാസ കോഴ്‌സായ ഡി.എല്‍.എഡ് പാഠ്യപദ്ധതി പ്രകാരമുള്ള ഇന്റേണ്‍ഷിപ്പ് പരിപാടി ഓണ്‍ലൈനാക്കാന്‍ ശുപാര്‍ശ. കൊവിഡ് പശ്ചാത്തലത്തില്‍ നടന്നുവരുന്ന സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനപരിപാടിയുടെ ഭാഗമായി ടീച്ചിങ് പ്രാക്ടീസ് മാറ്റാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം ഉപസമിതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
പാഠ്യപദ്ധതിപ്രകാരം നിലവില്‍ 45 ദിവസമാണ് ഇന്റേണ്‍ഷിപ്പിനായി അധ്യാപന വിദ്യര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം സ്‌കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ഇന്റേണ്‍ഷിപ്പ് പരിപാടി നടന്നിരുന്നില്ല. ഈ സാചര്യത്തിലാണ് ഇന്റേണ്‍ഷിപ്പ് ഓണ്‍ലൈനാക്കാന്‍ കരിക്കുലം ഉപസമിതി നിര്‍ദേശിച്ചത്. അധ്യാപന പരിശീലനം ഓണ്‍ലൈനായി എങ്ങനെ പ്രായോഗികമാക്കാം എന്നതിന്റെ മാര്‍ഗരേഖ എസ്.സി.ഇ.ആര്‍.ടി രൂപീകരിക്കും. അധ്യാപന വിദ്യാര്‍ഥികളുടെ വിശകലന ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നടത്തണം. തുടര്‍ന്ന് നാല് വിദ്യര്‍ഥികളെ വീതം ഒരു സ്‌കൂളുമായി ബന്ധപ്പെടുത്തി നിലവില്‍ നടക്കുന്ന സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിച്ച് പരിശീലിപ്പിക്കണമെന്നുമാണ് നിര്‍ദേശം.
നവംബറില്‍ ഇത് പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിക്കുന്നു. ഡയറ്റുകളുടെ നേതൃത്വത്തിലായിരിക്കും ജില്ലാ തലങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനമാണ് നിലവില്‍ സ്‌കൂളുകളിലെ അധ്യാപകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളിലാണ് ഡി.എല്‍.ഡ് വിദ്യാര്‍ഥികള്‍ പങ്കെടുക്കേണ്ടത്. സ്‌കൂള്‍ തുറന്നാല്‍ ഉടന്‍തന്നെ ഈ വിദ്യാര്‍ഥികള്‍ അതത് സ്‌കൂളുകളിലെത്തി കുറച്ചുദിവസമെങ്കിലും അധ്യാപന പരിശീലനം നടത്തേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago