HOME
DETAILS
MAL
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് നേടുന്ന താരമായി കോഹ്ലി
backup
June 16 2019 | 13:06 PM
മാഞ്ചസ്റ്റര്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് നേടിയെന്ന റെക്കോഡിനുടമയായി ഇന്ത്യന്‍ കാപ്റ്റന്‍ വിരാട് കോഹ്ലി. സച്ചിന് ടെന്‍ഡുല്‍കറുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 57 റണ്‍സ് നേടിയതോടെയാണ് കോഹ്ലി റെക്കോര്‍ഡിട്ടത്. 222 ഇന്നിംഗ്സില്‍ നിന്നാണ് കോലിയുടെ റെക്കോര്‍ഡ് നേട്ടം. സച്ചിന് 276 ഇന്നിംഗ്സിലായിരുന്നു 11,000 റണ്ണുകള്‍ തികച്ചത്.
ഏകദിനത്തില്‍ അരങ്ങേറി 11ാം വര്‍ഷത്തില്‍ 11000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡിനും കോഹ്ലി ഉടമയായി.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് പിന്നിട്ടെന്ന റെക്കോര്‍ഡും കോഹ്ലിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."