അനധികൃത മദ്യവില്‍പ്പന: എക്‌സൈസ് റെയിഡില്‍ മദ്യം പിടികൂടി
കക്കട്ടില്‍: കക്കട്ട് ടൗണിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് അധികൃതര്‍ മദ്യം പിടികൂടി.
മത്സ്യമാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് മാഹിയില്‍ നിന്നും കടത്തിയതെന്ന് സംശയിക്കുന്ന രണ്ട് കെയിസ് മദ്യക്കുപ്പികളാണ് തവിടോറ സ്വദേശി അജിത്തില്‍ നിന്നും പിടികൂടിയത് . സമ്പൂര്‍ണ ലഹരി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്ത് ആള്‍ താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തുന്നതായും പരാതിയുണ്ട്. നിര്‍മാണത്തിലിരിക്കുന്ന വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് വില്‍പ്പനയെന്ന് പരിസരവാസികള്‍ പറയുന്നു.
ബീവറേജസില്‍ നിന്നും ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി മദ്യവും വാങ്ങി കൊണ്ടുവന്ന് ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നവരും, മാഹി, പള്ളുര്‍ മേഖലകളില്‍ നിന്നും കടത്തികൊണ്ടു വരുന്ന മദ്യവും വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. എക്‌സൈസ് അധികൃതരെ വെട്ടിച്ച് എത്തിക്കുന്ന മദ്യത്തിന് ആവശ്യക്കാര്‍ ഏറെയാണ്. സന്നദ്ധ സംഘടനകള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയും അനധികൃത മദ്യവില്‍പ്പനക്കെതിരേ ജാഗ്രതാ സമിതി ഉണ്ടാക്കിയും, കുളങ്ങരത്ത് കേന്ദീകരിച്ച് പ്രവര്‍ത്തനം നടത്തിയെങ്കിലും, കാര്യക്ഷമമായി റെയ്ഡുകള്‍ നടത്താത്തതും വില്‍പ്പന തകൃതിയാവാന്‍ കാരണമായിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ ചില ദിവസങ്ങള്‍ മാത്രം മാഹി അതിര്‍ത്തിയില്‍ എക്‌സൈസ് അധികൃതര്‍ പരിശോധന നടത്തുന്നുവെങ്കിലും, മദ്യമൊഴുക്കിന് കുറവ് ഉണ്ടായിട്ടില്ല. ഇടയ്ക്ക് കടത്തുകാരെ പിടികൂടി റിമാന്‍ഡ് ചെയ്യുമെങ്കിലും കാലവധി കഴിഞ്ഞ് പുറത്തെത്തിയാല്‍ വീണ്ടും മദ്യം കടത്തലില്‍ വ്യാപ്യതരാവുകയാണ് പതിവ്.
വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മദ്യവില്‍പ്പനയില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. വ്യാജമദ്യ വില്‍പ്പന തടയാന്‍ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."