കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമക്ക് നല്കി മാതൃകയായി
വാടാനപ്പള്ളി: കളഞ്ഞു കിട്ടിയ മൂന്ന് പവന്റെ മാല ഉടമക്ക് തിരികെ നല്കി പെയിന്റിങ് തൊഴിലാളി മാതൃകയായി. എറവ് ആറാംകല്ല് സ്വദേശികളായ അഭിലാഷും ഭാര്യ ദിവ്യയും ഇന്നലെ വൈകീട്ട് ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയതായിരുന്നു. ഇതിനിടയില്‍ ദിവ്യയുടെ കഴുത്തിലെ മൂന്ന് പവന്റെ സ്വര്‍ണ മാല കാറില്‍ കയറുന്നതിനിടയില്‍ നിലത്തു വീണു പോകുകയായിരുന്നു.
വീട്ടിലെത്തിയപ്പോള്‍ മാല നഷ്ടപെട്ട വിവരം മനസിലാക്കിയ ഇവര്‍ മുന്‍പ് പോയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്തു നിന്നും ഇതിനിടയില്‍ ഒളരി സ്വദേശി കൊല്ലത്തുകണ്ടില് വീട്ടില്‍ കണ്ണന് മാല ലഭിച്ചിരുന്നു. ഏറെ നേരം അവിടെ കാത്തു നിന്നെങ്കിലും ആരെയും കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മാല പൊലിസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് അന്തിക്കാട് സബ് ഇന്‍സ്പെക്ടര്‍ എസ്.ആര് സനീഷിന്റെ സാന്നിധ്യത്തില്‍ കണ്ണന് മാല ഉടമക്ക് കൈമാറി. മാതൃകാപരമായ പെരുമാറ്റം നടത്തിയ കണ്ണനെ പൊലിസുകാരും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."