കരാറുകാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതിന് പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും
പാലക്കാട്: കെട്ടിട നിര്‍മാണ കരാറുകാരനായ കൊല്ലങ്കോട് പയിലൂര്‍ മാധക്കാട് ചാത്തു മകന്‍ ശെല്‍വനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് പാലക്കാട് കണ്ണാടി കുടുവാക്കോട് സൂര്യനയനത്തില്‍ ബാബുവിനെ (39) മൂന്ന് കൊല്ലം കഠിന തടവിനും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കാനും പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരമായി നല്‍കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അരവിനദ് ബി. അടിയോടി ശിക്ഷ വിധിച്ചു 2011 സെപ്റ്റംബര്‍ പതിനാലിനാണ് കരാറുകാരനെ ട്രാക്ടര്‍ ഉടമയായ ബാബു തടഞ്ഞു നിര്‍ത്തി ചെകിടത്ത് അടിക്കുകയും വയറില്‍ ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.
ജില്ലാ ആശുപത്രിയിലെ പരിശോധനക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് തങ്കം ഹോസ്പിറ്റലിലും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
പൊലിസ് ലഘുവായ വകുപ്പുകള്‍ പ്രകാരം സമര്‍പ്പിച്ച കുറ്റപത്രം അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ പ്രകാരം മെഡിക്കല്‍ കോളജിലെയും തങ്കം ഹോസ്പിറ്റലിലെയും ഡോക്ടര്‍മാരെ കോടതിയില്‍ മൊഴി എടുക്കുകയും, പരാതിക്കാരന്റെ ജീവന് ആപത്ത് വരെ സംഭവിക്കുന്ന തരത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് കേട് പറ്റിയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യമായതിനാല്‍ കുറ്റപത്രത്തില്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ക്കുകയുണ്ടായി. പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."